വെള്ളാപ്പള്ളിക്കെതിരേ ഗോകുലം ഗോപാലന്‍

വെള്ളാപ്പള്ളി നടേശനുമായി കൂട്ടുചേരുന്നതിലൂടെ ബിജെപിക്കു നിലവിലുള്ള ജനപിന്തുണ കൂടി ഇല്ലാതാകുമെന്നും ദേവസ്വത്തില്‍ അദ്ദേഹത്തിനു പണം പിരിക്കുന്ന ഏജന്റുമാരുണ്ടെന്നും ശ്രീനാരായണ ധര്‍മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍.
500 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഗുണ്ടകളെ അണിനിരത്തിയാണു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന തീരുമാനം വെള്ളാപ്പള്ളി എടുത്തത്. എതിരഭിപ്രായം പറയാന്‍ ആരും മുതിര്‍ന്നില്ലെന്നതാണു വസ്തുത. എസ്എന്‍ഡിപി സാംസ്‌കാരിക-സാമൂഹ്യ സംഘടനയാണ്. അതിനാല്‍ ആ പ്രസ്ഥാനത്തെ രാഷ്ട്രീയ സംഘടനയാക്കാന്‍ പാടില്ല. യോഗം സെക്രട്ടറിയായിരുന്ന ആര്‍.ശങ്കര്‍ മുഖ്യമന്ത്രിപദത്തിലെത്തിയിട്ടും പ്രസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
അഞ്ചുവര്‍ഷം മുമ്പുതന്നെ വെള്ളാപ്പള്ളി നടേശനെ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അയാളുടെ അഴിമതിക്കഥകള്‍ ഞങ്ങള്‍ പുറത്തുപറഞ്ഞതുമാണ്. എന്നാല്‍ അന്നു രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അതേക്കുറിച്ചു പ്രതികരിച്ചില്ല. ഇപ്പോഴാണ് ഇടതു-വലതു മുന്നണി നേതാക്കള്‍ക്കു വെള്ളാപ്പള്ളിയെ മനസിലായത്. കുറച്ചു കഴിഞ്ഞാല്‍ ബിജെപിക്കും വെള്ളാപ്പള്ളിയുടെ യഥാര്‍ഥ സ്വഭാവം മനസിലാകുമെന്നും ഗോപാലന്‍ പറഞ്ഞു.
എസ്എന്‍ഡിപി ട്രസ്റ്റിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നത് കോടിക്കണക്കിനു രൂപയുടെ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബിജെപിയുള്‍പ്പെടെ ഒരു പ്രസ്ഥാനവുമായി തനിക്കു വെറുപ്പില്ലെന്നും എല്ലാവരുമായും സഹകരിച്ചാണു പോകുന്നതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























