ആറന്മുള കണ്ണാടി വ്യാജമായി നിര്‍മിച്ചതിനു കേസ്

ആറന്മുള കണ്ണാടി വ്യാജമായി നിര്‍മിച്ചു വില്പന നടത്തിവന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആറന്മുള കണ്ണാടി നിര്‍മിക്കുന്നതിനും വിപണനം നടത്തുന്നതിനും ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഓഫ് ഗുഡ്‌സ് ആക്ട് (ഭൂപ്രദേശസൂചിക)പ്രകാരം വിശ്വബ്രാഹ്മണ ആറന്മുള മെറ്റല്‍ മിറര്‍ നിര്‍മാണ സൊസൈറ്റിക്കും സൊസൈറ്റി അവകാശം നല്‍കിയവര്‍ക്കും മാത്രമാണുള്ളത്.
സൊസൈറ്റിയുടെ അനുമതിയില്ലാതെ നിര്‍മാണം നടത്തുകയും ഹോളോഗ്രാം പതിക്കാതെ വില്പന നടത്തുകയും ചെയ്തതിനാണു കേസ് എടുത്തിട്ടുള്ളത്.
ആറന്മുള ക്ഷേത്രത്തിനു കിഴക്കേനടയില്‍ ആറന്മുള കുന്നത്തുകര കാര്‍ത്തികഭവനത്തില്‍ ജി.മുരുകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ഡിവൈഎസ്പി എസ്്.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥാപനത്തില്‍ റെയ്ഡു നടത്തി കണ്ണാടികള്‍ പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























