പ്രമുഖ വ്യവസായികള്‍ക്ക് ആനക്കൊമ്പ് കൈമാറിയെന്ന് ഈഗിള്‍ രാജന്‍

കൊറിയര്‍ ഏജന്‍സികള്‍ വഴിയാണ് ആനക്കൊമ്പുകച്ചവടം നടത്തിയതെന്നു മുഖ്യ ഇടനിലക്കാരന്‍ ഈഗിള്‍ രാജന്‍ മൊഴി നല്‍കി. രാജ്യത്തെ പ്രമുഖ വ്യവസായികള്‍ക്കടക്കം ആനക്കൊമ്പുകള്‍ വിറ്റിട്ടുണ്‌ടെന്നും ഇയാള്‍ പറഞ്ഞു. ഇടമലയാര്‍ ആനവേട്ടക്കേസിലെ പ്രതികളില്‍ നിന്ന് ആനക്കൊമ്പ് വാങ്ങിയിട്ടുണ്‌ടെന്നും ആനക്കൊമ്പുകളുപയോഗിച്ചു കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ഉമേഷ് അഗര്‍വാളുമായിട്ടായിരുന്നു ഇടപാടുകള്‍ എന്നും ഈഗിള്‍ രാജന്‍ പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























