ബീഫ് ഫെസ്റ്റ് വിവാദം: അധ്യാപിക ദീപ നിശാന്തിനെതിരേ അന്വേഷണം

ടീച്ചര്‍ പഠിപ്പിച്ചാല്‍ മതി പോസ്റ്റിട്ട് കളിവേണ്ട എന്ന ലൈനില്‍ കോളജ് അധികൃതര്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ബീഫ് നിരോധനം വിവാദമാകുന്നു. ബീഫ് ഫെസ്റ്റ് വിവാദത്തില്‍ അധ്യാപിക ദീപ നിശാന്തിനെതിരേ അന്വേഷണം. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്‌കരന്‍ നായരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോളജിലെ നിയമങ്ങള്‍ക്കെതിരായ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റാണെന്നും തെറ്റുപറ്റിയെന്നു തെളിഞ്ഞാല്‍ പുറത്താക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എസ്എഫ്‌ഐ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കേരളവര്‍മ കോളജില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിനെ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണു സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. ഏറ്റുമുട്ടലില്‍ ഇരുകൂട്ടര്‍ക്കും പരുക്കേറ്റു. കാംപസിലെ എസ്എഫ്‌ഐ യൂണിയന്‍ ഓഫീസ് തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു ബീഫ് ഫെസ്റ്റിനു നേതൃത്വം നല്‍കിയ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനൂപ് മോഹന്‍ ഉള്‍പ്പെടെയുള്ള ആറുപേരെ കോളജില്‍ നിന്നു പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിനിടെയാണു ബീഫ് ഫെസ്റ്റ് വിവാദത്തില്‍ കോളജിനെ വിമര്‍ശിച്ചു മലയാളവിഭാഗം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. ഇതോടെ എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദീപയെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്താല്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ഇടത് അധ്യാപകസംഘടനകളും വ്യക്തമാക്കി.
എന്നാല്‍ ദീപ നിശാന്തിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എഴുത്തിലൂടെയും അധ്യാപിക എന്ന നിലയിലും നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ ദീപ ഒരു സ്ത്രീയായതിനാലാണ് ഇത്തരത്തില്‍ വിരുദ്ധാഭിപ്രായം വരുന്നതെന്നും സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയാണ് ഇത്തരം നടപടികള്‍ വ്യക്തമാകുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
ദീപ നിശാന്തിന്റെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നവരും സോഷ്യല്‍മീഡിയയിലെ അവരുടെ സുഹൃത്തുക്കളും തുടങ്ങിവച്ച ക്യാമ്പയിന് ഇപ്പോള്‍ സമൂഹത്തിന്റെ നിരവധി മേഖലകളിലുള്ളവരുടെ പിന്തുണയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























