ആവേശലഹരിയില്‍ സച്ചിന്‍ കൊച്ചിയില്‍

ഐഎസ്എല്‍ രണ്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോംമാച്ച് കാണാന്‍ ടീം ഉടമകളില്‍ ഒരാള്‍കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയില്‍ എത്തി. 3.40 ഓടെ ജെറ്റ് എയര്‍വേസ് വിമാനത്തിലാണു സച്ചിന്‍ എത്തിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ സച്ചിന്‍ നേരേ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിലേക്കു പോയി. ടീമിനു ആശംസകള്‍ അറിയിച്ച ശേഷം സച്ചിന്‍ ഗ്രൗണ്ടില്‍ മത്സരം കാണാന്‍ എത്തും.
വൈകുന്നേരം ഏഴിനാണു കേരള ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം തുടങ്ങുക. സ്റ്റേഡിയം മഞ്ഞക്കടലാക്കാന്‍ ആയിരക്കണക്കിനു ആരാധകരാണു കൊച്ചിയില്‍ എത്തിയിരിക്കുന്നത്. സച്ചിന്‍ കൂടി എത്തിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോംമാച്ച് കാണാന്‍ ഗാലറികള്‍ നിറയുമെന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ.
https://www.facebook.com/Malayalivartha
























