തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചൂലെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിയും

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടി കേരളഘടകം ഒരുങ്ങുന്നു. തൃശൂര്‍, കൊച്ചി തിരുവനന്തപുരം കോര്‍പറേഷനുകളില്‍ നിര്‍ണായക ശക്തിയായി മാറാനാണു ശ്രമമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെ പ്രതാപം നഷ്ടപ്പെട്ടെന്ന പ്രചാരണം സാറാ ജോസഫ് തള്ളിക്കളഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ കരുത്തു ചോര്‍ന്നിട്ടില്ലെന്നും പുതിയ പാര്‍ട്ടിയെന്ന നിലയില്‍ അടിത്തറ കെട്ടിപ്പടുക്കാനും പരമാവധി ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുമുള്ള ശ്രമത്തിലുമായിരുന്നു. ഇതുകൊണ്ടാണു പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരാതിരുന്നത്. പാര്‍ട്ടിയില്‍നിന്നു ചിലര്‍ വിട്ടുപോയെങ്കിലും കൂടുതല്‍ പ്രവര്‍ത്തകര്‍ പുതുതായി വന്നു ചേര്‍ന്നിട്ടുണ്ട്. സ്വാധീനമുളള സ്ഥലങ്ങളിലെല്ലാം ആം ആദ്മി ഇത്തവണത്തെ തെരഞ്ഞടുപ്പില്‍ മത്സരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുമായോ മതസംഘടനകളുമായോ തെരഞ്ഞെടുപ്പില്‍ കൂട്ടുകൂടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























