തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍, അവസാനതീയതി 14

തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍. പതിനാലാണ് അവസാന തിയതി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെയാണ് പത്രിക സ്വീകരിക്കുക. സ്ഥാനാര്‍ഥിയോ നാമനിര്‍ദേശം ചെയ്യുന്നയാളോ നേരിട്ട് ഓഫിസില്‍ ഹാജരായി വരണാധികാരിക്കോ, പകരം നിയോഗിക്കപ്പെട്ട അസിസ്റ്റന്റ് വരണാധികാരിക്കോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് മൂന്നു പത്രിക സമര്‍പ്പിക്കാം.
എന്നാല്‍ നിക്ഷേപത്തുക ഒരെണ്ണത്തിനു മതി. അധ്യക്ഷ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യാത്ത തദ്ദേശസ്ഥാപനങ്ങളിലെ ഉപാധ്യക്ഷ സ്ഥാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം ഇറക്കി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലാ പഞ്ചായത്തുകളിലും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളിലും 43 നഗരസഭകളിലും 470 ഗ്രാമപഞ്ചായത്തുകളിലും 75 ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് ഉപാധ്യക്ഷ സ്ഥാനം വനിതകള്‍ക്കായ് മാറ്റിവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























