വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് മൂന്നു വര്‍ഷത്തിനു ശേഷം പിടിയില്‍

പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് മൂന്ന് വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍. പറക്കോട് സ്വദേശി രാംദാസിനെയാണ് കഴിഞ്ഞ ദിവസം അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2012 മാര്‍ച്ചിലാണ് അടൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം രാംദാസ് നാടുവിട്ടത്. വിവാഹ വാഗ്ദാനം നല്‍കി വിശ്വാസമുറപ്പിച്ച ശേഷം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിനു ശേഷം രാംദാസ് ഒളിവില്‍ പോയി. തുടര്‍ന്നാണ് പെണ്‍കുട്ടി അടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. നാട്ടില്‍ നിന്ന് മുങ്ങിയ രാംദാസ് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടു കഴിയുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയുള്ള തെരച്ചിലിലും രാംദാസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസമാണ് രാംദാസ് നാട്ടില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രാംദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ രാംദാസിനെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























