കാസര്‍കോട് ബാങ്ക് കവര്‍ച്ച കേസിലെ രണ്ടു പ്രതികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

കാസര്‍കോട്ടെ ബാങ്ക് കവര്‍ച്ച കേസുകളുമായി ബന്ധപ്പെട്ട രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുഡ്്‌ലു സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ ഇന്‍ഫോമറായിരുന്ന കൊല്ലം സ്വദേശിയും ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസിലെ പ്രതി ഇടുക്കി സ്വദേശി മുരളിയുമാണ് ആത്മഹത്യ ശ്രമം നടത്തിയത്.
കുഡ്‌ലു ബാങ്ക് കവര്‍ച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അറിയാമെന്ന് മൊഴി നല്‍കിയ കൊല്ലം സ്വദേശി സുരേഷ് കാസര്‍കോട് സ്‌റ്റേഷനിലാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സ്‌റ്റേഷനിലെ ശുചിമുറിക്ക് അകത്ത് സുരേഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷ് അപകട നില തരണം ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു. ഇന്നലെ വൈകീട്ട് മംഗളുരു റയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് സുരേഷിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാമെന്ന് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിനെ പിടികൂടിയത്. അതേ സമയം ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ തറ തുരന്ന പ്രതി ഇടുക്കി എണ്ണക്കാട്ടെ മുരളിയാണ് പിടിക്കപ്പടുമെന്നുറപ്പായപ്പോള്‍ കഴുത്തില്‍ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചത്. ഞാറാഴ്ച്ച വൈകീട്ട് അന്വേഷണ സംഘം വീട് വളഞ്ഞാണ് പിടികൂടിയത്.കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു. നിസാര പരിക്കേറ്റ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























