നടേശാ കൊഞ്ഞനം കുത്തേണ്ടാ... വെള്ളാപ്പള്ളിയ്‌ക്കെതിരെ വിഎസ് : ഉത്തരം മുട്ടുമ്പോള്‍ വെള്ളാപ്പള്ളി കൊഞ്ഞനം കുത്തുകയാണെന്ന് വിഎസ്

വെള്ളാപ്പള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് വിഎസ് വീണ്ടും രംഗത്ത്. തന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ വെള്ളാപ്പള്ളി ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ വിഎസിന്റെ കടുത്ത പരാമര്‍ശം.
എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും കീഴിലുള്ള കോളജുകളിലും സ്‌കൂളുകളിലും നടത്തിയ നിയമനങ്ങള്‍ക്കും പ്രവേശനങ്ങള്‍ക്കും ഒന്നുകില്‍ പണം വാങ്ങിയെന്നു പറയണം. അല്ലെങ്കില്‍ വാങ്ങിയിട്ടില്ല എന്നു പറയണം. എന്തു കൊണ്ടാണ് വെള്ളാപ്പള്ളി മൗനം പാലിക്കുന്നത്. ഏതു ധര്‍മം അനുസരിച്ചാണ് ജനങ്ങളെ കൊള്ളയടിച്ച് പണം ഉണ്ടാക്കുന്നതെന്നും വിഎസ് ലേഖനത്തില്‍ ചോദിച്ചു. ഉത്തരം മുട്ടുമ്പോള്‍ വെള്ളാപ്പള്ളി കൊഞ്ഞനം കുത്തുകയാണെന്നും വി.എസ്. ലേഖനത്തില്‍ പറയുന്നു.
എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ വി.എസ്. അച്യുതാനന്ദനെ ശിഖണ്ഡി വേഷം ധരിപ്പിച്ചു സിപിഎം പോരിന് ഇറക്കിയിരിക്കുകയാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിനെതിരെയും വിഎസ് കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ ശിഖണ്ഡിയെന്നു വിളിച്ചത് വിവരക്കേടുകൊണ്ടാണ്. സത്യത്തിന്റെയും ധര്‍മത്തിന്റെയും ചേരിയിലായിരുന്നു ശിഖണ്ഡി നിന്നിരുന്നത്. വെള്ളാപ്പള്ളി നടേശന്‍ കൗരവപക്ഷത്ത് സ്വയം പ്രതിഷ്ഠിക്കുകയാണ്. വെള്ളാപ്പള്ളിയുടെ അത്ഭുതപുത്രന് തന്നെ ജയിപ്പിക്കാനുള്ള കഴിവില്ലെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























