ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ 16 വയസ്സുള്ള ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ രാത്രി 9.15 ഓടെയാണ് ഇരുവരെയും എലിവിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു. വിഷം കഴിക്കാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നാണ് ഹോസ്റ്റര്‍ അധികൃതരും സ്‌കൂള്‍ പ്രിന്‍സിപ്പലും പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വനിതാ ഹോസ്റ്റലില്‍ കായികതാരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ ചെറുപുഴ കാനംവയല്‍ കുമ്പുക്കല്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ കെ.എസ്. രസ്‌നമോള്‍ (17) ആണ് തൂങ്ങി മരിച്ചത്. കല്‍പറ്റ എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിനിയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























