അന്ധകാരത്തോടിന് കുറുകെ നിർമ്മിക്കുന്ന പാലത്തിനടുത്ത് എത്തിയപ്പോൾ ബൈക്ക് ബ്രേക്ക് ചെയ്യാൻ സാധിച്ചില്ല; 20 അടിയോളം താഴ്ചയിലേക്ക് പതിച്ച് യുവാക്കൾ; ഒരാൾക്ക് ദാരുണാന്ത്യം; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

തൃപ്പൂണിത്തുറ നഗരത്തിന് സമീപം അന്ധകാരത്തോടിന് കുറുകെ നിർമ്മിക്കുന്ന പാലത്തിനടുത്ത് വിഷ്ണുവും സുഹൃത്ത് ആദർശും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ 2.15നാണ് സംഭവം നടന്നത്. തൃപ്പൂണിത്തുറ നഗരത്തിന് സമീപം അന്ധകാരത്തോടിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ ഭാഗത്ത് അപകട മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യാവസ്ഥ.
റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ല. മൂന്നു മാസത്തോളമായി അന്ധകാരത്തോടിന് കുറുകെയുള്ള ചെറിയ പാലം പൊളിച്ചു പണിയാൻ തുടക്കമിട്ടിട്ട്. 500 മീറ്ററിലേറെ നീളമുള്ള റോഡിന്റെ മദ്ധ്യഭാഗത്താണ് പാലം ഉള്ളത്. ഉദയംപേരൂരിൽ സുഹൃത്തിന്റെ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു യുവാക്കൾ. ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ സാധിച്ചില്ല.
20 അടിയോളം താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു. അപകടം ആദ്യം അറിഞ്ഞത് അടുത്ത് ഉണ്ടായിരുന്ന പച്ചക്കറിക്കടക്കാരൻ എം.എൻ. ദിപുവാണ്. അദ്ദേഹം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒറ്റയ്ക്ക് ആയിരുന്നതിനാൽ പരിധി ഉണ്ടായിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ 300 മീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് അദ്ദേഹം ഓടിയെത്തി. വിവരം പോലീസിനോട് പറഞ്ഞു.
പൊലീസുകാരും അതുവഴി വന്ന ബൈക്ക് യാത്രക്കാരും ഇരുവരെയും പുറത്തെടുത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ അധികം വൈകാതെ വിഷ്ണു മരിച്ചു. ആദർശിന് തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേൽക്കുയുണ്ടായി. ആദർശിന് ശസ്ത്രക്രിയ കഴിഞ്ഞു . ഇന്നലെ ഉച്ചയ്ക്ക് പോസ്റ്റുമോർട്ടത്തിന്ശേഷം വിഷ്ണുവിന്റെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha























