അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 14-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടികയറി

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 14-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടികയറി. സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെയും ലിംഗനീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ട വീര്യമുയർത്തി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനമാണ് തലസ്ഥാനത്ത് നടക്കുന്നത്.
മഹിള അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അധ്യക്ഷയായി.
അഖിലേന്ത്യ പ്രസിഡൻ്റ് പി കെ ശ്രീമതി സംഘടനാ റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി സി എസ് സുജാത പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്ത്രീക്ഷേമ നയങ്ങൾ, വർഗീയതയ്ക്കെതിരായ പോരാട്ടം, തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകുകയും ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























