എസ്.ഐ.ആർ വോട്ടർമാരുടെ വിവരങ്ങൾ സമർപ്പിക്കേണ്ട ഫോം 6, നൽകിയ വിവരങ്ങൾ നീക്കം ചെയ്യാനുള്ള ഫോം 7 എന്നിവ ഓൺലൈനായി സമർപ്പിക്കാം

സ്പെഷൽ ഇന്റൻസീവ് റിവിഷന് (എസ്.ഐ.ആർ) വോട്ടർമാരുടെ വിവരങ്ങൾ സമർപ്പിക്കേണ്ട ഫോം 6, നൽകിയ വിവരങ്ങൾ നീക്കം ചെയ്യാനുള്ള ഫോം 7 എന്നിവ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിൽ ഇലക്ടറൽ റോൾ നിരീക്ഷക ഡോ.എൻ. വാസുകിയാണ് ഇക്കാര്യം അറിയിച്ചത്.
വോട്ടർമാരുടെ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി തെരഞ്ഞെടുപ്പ് കമീഷൻ പുതിയ സാങ്കേതിക സംവിധാനം ഏർപ്പെടുത്തി. എസ്.ഐ.ആർ പ്രക്രിയയിൽ 2002ലെ പട്ടിക പ്രകാരം മാപ്പ് ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ കണ്ടെത്താൻ നടത്തുന്ന ഹിയറിങ് പ്രക്രിയയിൽ ആവശ്യമായ സഹകരണം ഉറപ്പാക്കുന്നതിന് ബൂത്ത് ലെവൽ ഏജന്റുമാർക്ക് രാഷ്ട്രീയകക്ഷികൾ നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
2002ലെ വോട്ടർപട്ടികയുമായി മാപ്പ് ചെയ്യാൻ കഴിയാത്ത ജില്ലയിലെ 1,53,927 വോട്ടർമാർക്കുള്ള ഹിയറിങ് 11 നിയോജകമണ്ഡലങ്ങളിൽ പുരോഗമിക്കുന്നു. ജനുവരി 22 വരെ കരട് വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും സമർപ്പിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 14നകം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ തീരുമാനമെടുക്കുകയും ചെയ്യും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























