തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു...

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തമിഴ് ജനവിഭാഗങ്ങൾ കൂടുതൽ താമസിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി ബാധകമാവുക.
തമിഴ് കലണ്ടറിലെ തൈ മാസം ഒന്നാം തീയതി കൊണ്ടാടുന്ന തൈപ്പൊങ്കൽ വിളവെടുപ്പ് ഉത്സവമാണ്.
കേരളത്തിലെ തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഈ ജില്ലകളിൽ അവധി നൽകാനായി സർക്കാർ തീരുമാനിച്ചത്.
അവധി ബാധകമായ ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കും.
നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവ്വകലാശാലാ പരീക്ഷകൾക്കും ഈ അവധി ബാധകമാകില്ല.
https://www.facebook.com/Malayalivartha


























