മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.... രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം വിശദമായി ചോദ്യം ചെയ്യും, ഉടൻതന്നെ തെളിവെടുപ്പ് നടത്തും

മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. മൂന്ന് ദിവസത്തേക്കാണ് പ്രത്യേക അന്വേഷകസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ പൂർണമായും കോടതി അംഗീകരിക്കുകയും ചെയ്തു.
മാങ്കൂട്ടത്തിലിനെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം വിശദമായി ചോദ്യം ചെയ്യും.
അതിജീവിത പരാതിയിൽ പരാമർശിച്ച ഹോട്ടൽമുറികളിൽ ഉൾപ്പെടെ എത്തിച്ച് ഉടൻതന്നെ തെളിവെടുപ്പ് നടത്തും. മാങ്കൂട്ടത്തിൽ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്ന, തിരുവല്ലയിലെ ഹോട്ടൽ ദൃശ്യങ്ങൾ അന്വേഷകസംഘത്തിന് ലഭ്യമായിട്ടുണ്ട്. ഡിജിറ്റൽ രേഖകളും പരിശോധിക്കുന്നുണ്ട്.
മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ 16ന് വീണ്ടും പരിഗണിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























