മോഡിജി ഓര്‍മയുണ്ടോ ഈ മുഖം... കേന്ദ്രസര്‍ക്കാരിന് സുരേഷ് ഗോപിയെ ഓര്‍മയില്ല, ആശിച്ചതെല്ലാം ഒരുനിമിഷം കൊണ്ട് കൈവിട്ട് പോയല്ലോ

സുരേഷ് ഗോപിയ്ക്ക് ഇപ്പോള്‍ കണ്ടക ശനിയാണെന്നാണ് തോന്നുന്നേ. എവിടെ നോക്കിയാലും പ്രശ്‌നങ്ങളോട് പ്രശ്‌നം. ഏറ്റവും ഒടുവിലത്തെ പ്രശ്‌നമാണ് എന്‍.എഫ്.ഡി.സി ചെയര്‍മാന്‍സ്ഥാനം വിവാദം.ആശിച്ചതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടമായി. എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഡയലോഗുകള്‍ കൊണ്ട് ഞെട്ടിപ്പിച്ച സുരേഷ് ഗോപി തീരെ പ്രതീക്ഷിച്ചിരുന്നില്ല മോഡി തന്നെ കൈവിടുമെന്ന്. ഒപുപക്ഷേ, സുരേഷ് ഗോപി ഇപ്പോള്‍ മനസില്‍ മോഡിയോട് ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ടാകും. ഓര്‍മയുണ്ടോ ഈ മുഖം.?.
എന്‍.എഫ്.ഡി.സി ചെയര്‍മാന്‍സ്ഥാനം സംബന്ധിച്ച് സുരേഷ്‌ഗോപി പ്രചരിപ്പിച്ച കാര്യങ്ങളത്രയും കള്ളമാണെന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍പദത്തിലേക്ക് നിയുക്തനായി എന്ന നടന്‍ സുരേഷ്‌ഗോപിയുടെ പ്രചാരണമാണ് മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്. ആരുടെ ഭാഗത്താണ് ശരിയെന്നത് ഇപ്പോഴും വ്യക്തമല്ല. ഇതുവരെയും എന്‍.എഫ്.ഡി.സിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരെയും നിയമിക്കുകയോ ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കുകയോ ചെയ്തിട്ടില്ലെന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഒരാള്‍ എന്‍.എഫ്.ഡി.സി ചെയര്‍മാനായി നിയമിക്കപ്പെട്ടു എന്ന മട്ടില്‍ പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അറിയിച്ച മന്ത്രാലയം എന്നാല്‍, ഇത്തരം കള്ളപ്രചാരണം നടത്തുന്നവര്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയില്ല. മുമ്പ് ഇത്തരം സംഭവങ്ങള്‍ ഇല്ലാത്തതിനാലാവാം അതു സംബന്ധിച്ച വിവരങ്ങളോ രേഖകളോ ലഭ്യമല്ലെന്ന് മന്ത്രാലയത്തിലെ ഫിലിം വിഭാഗം അണ്ടര്‍ സെക്രട്ടറി എസ്.ബി. പാണ്ഡേ വ്യക്തമാക്കി.
ഈ വര്‍ഷം മേയില്‍ ഡല്‍ഹിയിലത്തെി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി രാജവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരെ സന്ദര്‍ശിച്ച ശേഷം എന്‍.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടിയെന്നും വൈകാതെ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതെല്ലാം തെറ്റാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ചെയര്‍മാനായി സ്ഥാനമേറ്റാലുടന്‍ ഇന്ത്യയെ ആഗോള ഷൂട്ടിങ് ആസ്ഥാനമാക്കി (ഷൂട്ടിങ് ഹബ്ബ്) മാറ്റുമെന്നും അതിനായി ബജറ്റില്‍ 30 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പു നല്‍കിയെന്നും മാധ്യമ പ്രവര്‍ത്തകരോട് കഴിഞ്ഞ ജൂണില്‍ സുരേഷ്‌ഗോപി വ്യക്തമാക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപി എന്‍.എഫ്.ഡി.സിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ സിനിമയിലെ പല പ്രമുഖരും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ചിത്രം നിര്‍മിക്കാന്‍ വരുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. വാഹനം, ഹോട്ടല്‍, ഷൂട്ടിങ് ലൊക്കേഷനുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഹോളിവുഡിനു കൈമാറും. അതിന് ഇന്ത്യന്‍ എംബസികളില്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനമുണ്ടാക്കും. എന്‍.എഫ്.ഡി.സിയുടെ വരുമാനം ഇതുവഴി വര്‍ധിപ്പിക്കാനാകും.
എന്‍.എഫ്.ഡി.സി. ചെയര്‍മാനായി ചുമതലയേറ്റാല്‍ എന്തൊക്കെ ചെയ്യണമെന്നതിനു രൂപരേഖ മനസിലുണ്ട്. ചെറുഭാഷാ ചിത്രങ്ങള്‍ക്കു കിട്ടേണ്ട പ്രാധാന്യത്തെയും ദൂരദര്‍ശനെയും കുറിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി സംസാരിച്ചിട്ടുണ്ട്. ഇരുപതോളം ചെറുഭാഷകള്‍ രാജ്യത്തുണ്ട്. ഈ ഭാഷകളെ സമ്പുഷ്ടമാക്കാന്‍ സിനിമ എന്ന മാധ്യമത്തെ പ്രയോജനപ്പെടുത്തണമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ചെയര്‍മാനായാല്‍ സിനിമാ അഭിനയം ഉപേക്ഷിക്കില്ലെന്നും ബോളിവുഡിന്റെ അതിപ്രസരം എന്‍.എഫ്.ഡി.സിയില്‍ ഉണ്ടെന്നു തോന്നുന്നില്ലെന്നും സുരേഷ് ഗോപി മറുപടിനല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























