തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം കമ്മീഷന്‍ പുറത്തിറക്കി, പോളിംഗ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. പോളിംഗ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ വൈകിട്ട് ആറു വരെയായിരുന്നു വോട്ടെടുപ്പ് സമയം. ഇന്നുമുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. അവസാന ദിവസം 14 ആണ്. 15ന് സൂക്ഷ്മ പരിശോധന നടക്കും. പിന്‍വലിക്കാനുള്ള അവസാന ദിവസം 17.
പത്രിക സമര്‍പ്പണം തുടങ്ങിയെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളൊന്നും ഇന്ന് പത്രിക സമര്‍പ്പിക്കാനിടയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. പത്താം തീയതിയോടെ മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























