ഹോട്ടല്‍ വ്യവസായത്തിന് നല്ലകാലം; കേരളത്തില്‍ അടുത്ത ഒരുമാസത്തിനകം തുറക്കുന്നത് നൂറ്റമ്പതോളം ഹോട്ടലുകള്‍

കേരളത്തിലെ വിവിധ ജില്ലകളിലായി പുതിയ ഹോട്ടലുകള്‍ തുടങ്ങുന്നതിന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന് ഹോട്ടലുടമകളില്‍ നിന്നും കിട്ടിയിട്ടുള്ളത് നൂറ്റമ്പതോളം അപേക്ഷകളാണ്. ഹോട്ടലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയിലെ ഹോട്ടല്‍ വ്യവസായത്തിന്റെ ഹബ്ബ് ആകാനൊരുങ്ങുകയാണ് സംസ്ഥാനം എന്നു പറഞ്ഞാലും തെറ്റില്ല. ദേശീയപാതയോരത്താണ് കൂടുതല്‍ ഹോട്ടലുകളും വരുന്നത്.
ഹോട്ടലുകളില്‍നിന്ന് ആഹാരം കഴിക്കാനുള്ള മലയാളികളുടെ ആഗ്രഹം കൂടിവരുന്നതായാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. വടക്കന്‍ ജില്ലകളില്‍ മുപ്പതെണ്ണവും തെക്കന്‍ ജില്ലകളില്‍ നൂറ്റിയിരുപതോളം ഹോട്ടലുകളുമാണ് ഒരുങ്ങുന്നത്.
ഹോട്ടല്‍ വ്യവസായം ആരംഭിക്കുന്നവര്‍ക്കെല്ലാം മെച്ചപ്പെട്ട വ്യാപാരം ലഭിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് കൂടുതല്‍പേര്‍ ഹോട്ടല്‍ വ്യവസായത്തിലേക്ക് ചുവടുവയ്ക്കുന്നത്. ബാര്‍ നിരോധനം കാരണം ആ മേഖല ഉപേക്ഷിച്ചവരും ഹോട്ടല്‍ വ്യവസായത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഹോട്ടല്‍ വ്യവസായത്തിന്റെ നല്ലകാലം മുന്നില്‍ക്കണ്ട് നൈപുണ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി കാറ്ററിങ് കോളേജ് ഉള്‍പ്പെടെയുള്ള പരിശീലനപരിപാടികളുമായി രംഗത്തിറങ്ങുവാനാണ് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോന്റ് അസോസിയേഷന്റെ തീരുമാനമെന്ന് ജില്ലാ സെക്രട്ടറി എസ്.കെ. നസീര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഒരുലക്ഷത്തിലധികം ചെറുകിട ഹോട്ടലുകള്‍ ഉണ്ടെന്നാണ് അസോസിയേഷന്റെ കണക്ക്. മുപ്പത് ലക്ഷത്തിലധികം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. പരിചയസമ്പന്നരായ തൊഴിലാളികളെ കിട്ടാത്തതാണ് ഹോട്ടല്‍ വ്യവസായം നേരിടുന്ന പ്രധാന പ്രശ്‌നം. അയല്‍സംസ്ഥാനക്കാരാണ് തൊഴിലാളികളില്‍ അധികവും. തൊഴിലാളികളെ ഈ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന് \'പാചകജ്യോതി\' എന്ന പേരില്‍ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയാണ് അസോസിയേഷന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























