ഒന്നും മിണ്ടാതെ ശ്രീശാന്ത്... വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈവായി ശ്രീശാന്തിന് നല്‍കിയ അടിയെ ഓര്‍ത്ത് പരിതപിച്ച് ഹര്‍ഭജന്‍ സിംഗ്; അന്ന് ശ്രീശാന്തിനോട് ചെയ്തത് തെറ്റായി പോയി; പിഴവ് എന്റെ ഭാഗത്ത്; ഖേദ പ്രകടനവുമായി ഹര്‍ഭജന്‍

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിച്ച സംഭവമാണ് 2008ലെ ആദ്യ ഐ.പി.എല്‍ സീസണില്‍ മലയാളി പേസര്‍ എസ്. ശ്രീശാന്തിനെ ഹര്‍ഭജന്‍സിംഗ് കരണത്തടിച്ച സംഭവം. അന്നേറെ ചര്‍ച്ച ചെയ്യുകയും ഹര്‍ഭജന്‍ സിംഗിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. പിന്നീടവര്‍ സുഹൃത്തുക്കളാകുകയും ചെയ്തു.
ഇപ്പോഴിതാ പഴയ കാര്യത്തില്‍ പശ്ചാത്തപിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നറും രാജ്യസഭാംഗവുമായ ഹര്‍ഭജന്‍ സിംഗിന്റെ ഖേദപ്രകടനം. ഒരു ലൈവ് ചാറ്റ് ഷോയിലാണ് ഹര്‍ഭജന്‍ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞത്.
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്ത് മത്സരത്തില്‍ തോറ്റ മുംബയ് ഇന്ത്യന്‍സിന്റെ താരമായിരുന്ന ഹര്‍ഭജനോട് തമാശപറയാന്‍ ചെല്ലുന്നതും കരണംപൊത്തി കരയുന്നതുമാണ് അന്ന് കളികഴിഞ്ഞ് താരങ്ങള്‍ മടങ്ങവേ ടി.വിയില്‍ കണ്ടത്.
ഹര്‍ഭജന്‍ തല്ലിയതാണെന്ന് പിന്നെയാണ് കൂടെയുള്ളവര്‍ക്ക്‌പോലും മനസിലായത്. സംഭവം വലിയ വിവാദമായതോടെ ഹര്‍ഭജനെ ഐ.പി.എല്ലില്‍ നിന്നും അഞ്ച് ഏകദിനങ്ങളില്‍ നിന്നും ബി.സി.സി.ഐ വിലക്കിയിരുന്നു. പിന്നീട് ഇരുവരും വീണ്ടും സൗഹൃദത്തിലാവുകയും 2011 ഏകദിന ലോകകപ്പില്‍ ഇരുവരും ഇന്ത്യയ്ക്കായി ഒന്നിച്ചു കളിക്കുകയും ചെയ്തിരുന്നു.
സംഭവത്തിനു ശേഷം ഇരുവരും തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ശ്രീശാന്ത് മുമ്പ് രംഗത്തെത്തിയിരുന്നു. പ്രശ്‌നങ്ങള്‍ സച്ചിന്‍ മുന്‍കൈയെടുത്ത് പറഞ്ഞുതീര്‍ത്തെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. അന്നു സംഭവിച്ചതു തെറ്റായിപ്പോയെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. എന്റെ ഭാഗത്തായിരുന്നു പിഴവ്. എന്റെ പിഴവുമൂലം സഹതാരത്തിന് അസ്വസ്ഥത നേരിട്ടു. ജീവിതത്തില്‍ എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവു തിരുത്താന്‍ അവസരം ലഭിച്ചാല്‍, മൈതാനത്തെ ശ്രീശാന്തിനെതിരായ എന്റെ പെരുമാറ്റം തിരുത്താന്‍ ശ്രമിച്ചേനെ. അതു സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.
ഹര്‍ഭജന്റെ അപ്രതീക്ഷിത അടിയില്‍ ശ്രീശാന്ത് കരഞ്ഞതും സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതും വലിയ വാര്‍ത്തയായെങ്കിലും അന്ന് പ്രതികരിച്ചില്ല. അന്നത്തെ സംഭവത്തില്‍ പശ്ചാത്താപമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍.
ശരിയാണ് ആ സംഭവും വലിയ വിവാദങ്ങളിലേക്ക് വഴിവച്ചു. മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ കാരണം എന്റെ സഹതാരം നാണംകെട്ടു. എനിക്കും നാണക്കേടുണ്ടായി. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. മൈതാനത്ത് വെച്ച് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്. ജീവിതത്തില്‍ ഞാന്‍ തിരുത്തണമെന്ന് ആഗ്രഹിക്കുന്ന തെറ്റാണത്. ഞാനൊരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു എന്നും ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.
എന്നാല്‍ പ്രശ്‌നം നേരത്തെ ഒത്തുതീര്‍പ്പാക്കിയെന്ന് ഒരിക്കല്‍ ശ്രീശാന്ത് വ്യക്താക്കിയിരുന്നു. അന്ന് ശ്രീശാന്തിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു. ഒരിക്കല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ ഞാനും ഹര്‍ഭജനും പങ്കെടുത്തിരുന്നു. ഇവിടെവെച്ച് പ്രശ്‌നം സംസാരിച്ച് തീര്‍ത്തിരുന്നു. അന്ന് ഹര്‍ഭജനെതിരെ നടപടിയെടുക്കരുതെന്ന് ഞാന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
സംഭവത്തിന് ശേഷവും ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. 2011 ലോകപ്പില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. സംഭവം നടന്ന ഐപിഎല്ലിന് മുമ്പുള്ള ടി20 ലോകകപ്പിലും ഇരുവരും ഒരുമിച്ചായിരുന്നു. പിന്നീട് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ താരം ഒത്തുവിളി വിവാദത്തില്‍ ഉള്‍പ്പെട്ടു. തുടര്‍ന്ന് ജീവനാന്ത വിലക്ക് നേരിട്ടും. ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീശാന്ത് അനുകൂല വിധി നേടിയെടുത്തെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനായില്ല.
"
https://www.facebook.com/Malayalivartha























