സംസ്ഥാനത്തേക്ക് വ്യാജ തോക്കുകള്‍ കടത്തിയ സംഭവം... തലസ്ഥാനത്ത് കാശ്മീര്‍ ആര്‍ഡിഒയുടെ വ്യാജ മുദ്ര പതിച്ച വ്യാജ തോക്കു ലൈസന്‍സും ഇരട്ട ബാരല്‍ തോക്കുകളുമായി 5 കാശ്മീരികള്‍ പിടിയിലായ കേസ്, കാശ്മീരികളടക്കം 7 പ്രതികളെ ഹാജരാക്കാനുത്തരവ് , ജൂണ്‍ 20 ന് ഹാജരാക്കണം

തലസ്ഥാനത്ത് കാശ്മീര്‍ ആര്‍ഡിഒയുടെ വ്യാജ മുദ്ര പതിച്ച വ്യാജ തോക്ക് ലൈസന്‍സും മാരക പ്രഹര ശേഷിയുള്ള വ്യാജ ഇരട്ട ബാരല്‍ തോക്കുകളും ബുള്ളറ്റുകളുമായി 5 കാശ്മീരികള്‍ പിടിയിലായ കേസില്‍ കാശ്മീരികളടക്കം 7 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളെ ജൂണ്‍ 20 ന് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് പി.എസ്. സുമി കരമന പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് നിര്‍ദേശിച്ചു.
കാശ്മീരിലെ രജൗരി ജില്ല സ്വദേശികളും സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന സുരക്ഷാ ഏജന്‍സിയില്‍ ആംഡ് ഗാര്‍ഡുകളായി ജോലി ചെയ്തിരുന്നവരുമായ കൗമാരക്കാരായ ഷൗക്കത്ത് അലി , മുഷ്താഖ് ഹുസൈന്‍ , ഷുക്കൂര്‍ അഹമ്മദ് , മൊഹമ്മദ് ജാവൈദ് , ഗുല്‍സമന്‍ , വിനോദ് കുമാര്‍ , സത്പാല്‍ എന്നിവരാണ് 1 മുതല്‍ 7 വരെയുള്ള പ്രതികള്‍.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465 ( വ്യാജ നിര്‍മ്മാണം) , 468 (ചതിക്കലിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം) , 471 (വ്യാജ നിര്‍മ്മിതരേഖ അസ്സല്‍ പോലെ ഉപയോഗിക്കല്‍) , 34 (പൊതു ലക്ഷ്യം നേടാനുള്ള കൂട്ടായ്മ) , ആയുധ നിയമത്തിലെ 25 (1) , 25 (1 ബി) , എ , 3) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
പ്രതികളെ 2021 സെപ്റ്റംബറില്‍ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടു നല്‍കിയിരുന്നു. വ്യാജ തോക്കുകളുടെയും വ്യാജ ലൈസന്‍സുകളുടെയും ഉറവിടം കണ്ടെത്താന്‍ കശ്മീരില്‍ തെളിവെടുപ്പിനായാണ് വിട്ടുനല്‍കിയത്. കൂടാതെ കളമശ്ശേരിയിലേക്ക് 19 വ്യാജ തോക്കുകള്‍ കടത്തിയ കേസില്‍ എറണാകുളം ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതിയെയും മജിസ്‌ട്രേട്ട് പി. എസ്. സുമി പ്രൊഡക്ഷന്‍ വാറണ്ടില്‍ വരുത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ നല്‍കി.
കാശ്മീര്‍ രജൗരി ജില്ലാ (ആര്‍ ഡി ഒ) എഡിഎമ്മിന്റെ വ്യാജ ലൈസന്‍സും പ്രതികളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്ക് വ്യാജ തോക്കുകള്‍ സംഘടിപ്പിച്ച നല്‍കിയ കാശ്മീര്‍ സ്വദേശി വിനോദ് കുമാറിനെയും കരമന പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന് കസ്റ്റഡി നല്‍കിയിരുന്നു..
5 ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളുമായി 5 കാശ്മീരികളെ തലസ്ഥാനത്തെ തന്ത്രപ്രധാന മേഖലയില്‍ നിന്നും സെപ്റ്റംബര്‍ 1 നാണ് പിടിച്ചെടുത്തത്.
കാശ്മീര്‍ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ അഹമ്മദ് , ഗുല്‍സമാന്‍ , മുഷ്താഖ് ഹുസൈന്‍ , മുഹമ്മദ് ജാവേദ് എന്നിവരാണ് കരമന പോലീസിന്റെ പിടിയിലായത്. നീറമണ്‍കരയിലെ വാടക വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
എ റ്റി എമ്മില്‍ പണം ലോഡ് ചെയ്ത് നിറക്കുന്ന സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിന്റെ ആംഡ് ഗാര്‍ഡായി മഹാരാഷ്ട്ര ഏജന്‍സി വഴിയാണ് ഇവര്‍ തലസ്ഥാനത്ത് എത്തിയത്. നാടന്‍ തോക്കുകള്‍ക്ക് സമാനമായതും മാരക പ്രഹര ശേഷിയുള്ളതുമായ തോക്കുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. പിടിയിലാവുന്നതിന് 6 മാസം മുമ്പാണ് ഇവര്‍ കേരളത്തില്‍ എത്തിയത്.
തലസ്ഥാന ജില്ലയിലെ അതീവ സുരക്ഷാ മേഖലയായ എയര്‍പോര്‍ട്ട് , വി എസ് എസ് സി , ശ്രീപത്മനാഭ സ്വാമി ക്ഷേത്രം , പാങ്ങോട് മിലിട്ടറി ക്യാമ്പ് , വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകള്‍ക്ക് നടുവില്‍ 6 മാസത്തോളം വ്യാജ തോക്കുകളുമായി ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്.
എ ടി എമ്മില്‍ പണം ലോഡ് ചെയ്യുന്ന ഏജന്‍സിക്ക് സുരക്ഷ ഒരുക്കുന്നതിനാല്‍ തന്ത്രപ്രധാന മേഖലക്കുള്ളിലെ എ ടി എമ്മുകളില്‍ ഇവര്‍ കടന്നതായാണ് വിവരം. ഇക്കാര്യം പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മിലിട്ടറി ഇന്റലിജന്‍സും പരിശോധിക്കുകയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ലൈസന്‍സ് പരിശോധിച്ചത്. സംശയം തോന്നിയ പോലീസ് കണ്‍ഫര്‍മേഷന് വേണ്ടി ഇവരുടെ കൈവശമുള്ള ലൈസന്‍സ് കാശ്മീര്‍ രജൗരി ജില്ലാ ആര്‍ ഡി ഒ (എ ഡി എം) യ്ക്ക് ഈ മെയിലില്‍ അയച്ചു നല്‍കി. അവിടെ നിന്നും ഇതെല്ലാം വ്യാജമാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എല്ലാവരും 20 നും 23 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്. കാശ്മീരില്‍ നിന്നും ഈ 5 പേരും ഒന്നിച്ച് തലസ്ഥാനത്ത് തന്നെ എത്തിയതിലുള്ള ദുരൂഹത വിവിധ ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. ഇവരെ ഇവിടെ എത്തിച്ച ഏജന്‍സികളെ കുറിച്ചും സംഭവത്തിന് പിന്നിലുള്ള തീവ്രവാദ ബന്ധങ്ങളെ കുറിച്ചും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തിയിരുന്നു.
" f
https://www.facebook.com/Malayalivartha























