സ്ത്രീകള്‍ക്കായി.... ആയുര്‍വേദത്തിലൂടെ പെണ്‍കുട്ടികളുടെ കരുതല്‍ സ്ത്രീ ശാക്തീകരണം സ്ത്രീകളുടെ ആരോഗ്യം എന്ന ആരോഗ്യ ബോധവത്കരണ സെമിനാര്‍

എഴുകോണ്‍ 1370 ആം നമ്പര്‍ ശ്രീ ധര്‍മ്മശാസ്താ വിലാസം എന്‍.എസ്.എസ്. കരയോഗ ത്തിന്റെയും മഹിളാ സമാജത്തിന്റെയും നേതൃത്വത്തില്‍ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ഇന്നലെ രണ്ടു മണി മുതല്‍ നാലുമണി വരെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു പ്രോഗ്രാം ( അംഗന) ആയുര്‍വേദത്തിലൂടെ പെണ്‍കുട്ടികളുടെ കരുതല്‍ സ്ത്രീ ശാക്തീകരണം സ്ത്രീകളുടെ ആരോഗ്യം എന്ന ആരോഗ്യ ബോധവത്കരണ സെമിനാര്‍ - അംഗന- എഴുകോണ്‍ എന്‍.എസ്.എസ്.കരയോഗ മന്ദിരത്തില്‍ വച്ച് നടത്തി.
ഈ പരിപാടിയില്‍ ശ്രീമതി.ഗീതാകുമാരി(പ്രോഗ്രാം ഡയറക്ടര്‍ ) സ്വാഗതം ആശംസിക്കുകയും ശ്രീമതി. കമലമ്മ(പ്രസിഡന്റ് മഹിളാസമാജം) അധ്യക്ഷപദം അലങ്കരിച്ച ചടങ്ങില്‍ വൈദ്യ രത്‌നം ഡോക്ടര്‍ ആര്യ ജെ ക്ലാസ്സ് നയിച്ചു. ശ്രീമതി. പ്രസന്നകുമാരി അമ്മ(സെക്രട്ടറി വനിതാസമാജം)നന്ദിയും പറഞ്ഞു. നൂറോളം പെണ്‍കുട്ടികളും അമ്മമാരും സെമിനാറില്‍ പ ങ്കെടുത്തു. എന്‍.എസ്.എസ്.കരയോഗം ഭാരവാഹികള്‍ക്കൊപ്പം വൈദ്യ രത്‌നം കോര്‍ഡിനേറ്റര്‍മാരായ ശരത്തും വിഷ്ണുവും പ്രോഗ്രാമിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് കരയോഗത്തിലെ പഠിക്കുന്ന നൂറോളം കുട്ടികള്‍ക്ക് എന്‍. എസ്.എസ്.കരയോഗത്തിന്റെ നേത്യത്വത്തില്‍ പഠനോപകരണങ്ങള്‍ സാമ്പത്തിക സഹായങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു.
കരയോഗം പ്രസിഡന്റ് ശ്രീ.ഗംഗാധരന്‍ പിള്ള ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കരയോഗം ട്രഷറര്‍ ശ്രീ.. ഹരീഷ് കുമാര്‍ കെ മുഖ്യ പ്രഭാഷണം നടത്തി.കരയോഗം സെക്രട്ടറി ശ്രീ.പ്രശാന്ത് എസ്.നന്ദിയും പറഞ്ഞു.കരയോഗം എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ ശ്രീ.ശ്രീഹര്‍ഷന്‍, മണിയന്‍ പിള്ള ജെ ,സന്തോഷ് ചിറയില്‍, പ്രദീപ് കുമാര്‍ എസ്, ശ്രീ.രവീന്ദ്രന്‍ പിള്ള, മോഹനന്‍ പിള്ള, ഗോപിനാഥന്‍പിള്ള എന്നിവര്‍ക്കൊപ്പം എഴുകോണ്‍കോയിക്കല്‍ ക്ഷേത്ര സെക്രട്ടറി ബി.ഓമനക്കുട്ടന്‍ പിള്ള, പ്ര സിഡന്റ് അരുണ്‍ ചന്ദ്രന്‍ എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha























