ബാങ്കിൽ വിളക്ക് തെളിയിച്ച് പൂജ നടത്തി മോഷണം, ലക്ഷങ്ങളുടെ സ്വർണം കണ്ടെത്തിയത് അച്ചൻകോവിലാറിന്റെ തീരത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ, ബാങ്കിന്റെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി സമീപത്തെ കുറ്റിക്കാട്ടിൽ, സിസിടിവിയില്ലാത്തതിനാൽ പ്രതിയെ തിരിച്ചറിയാൻ കച്ചിത്തുരുമ്പായത് മൊബൈൽടവർ ലൊക്കേഷൻ...!

പത്തനാപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.പൊലീസ് പിന്തുടരുന്നതറിഞ്ഞ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു. പത്തനാപുരം പാടം സ്വദേശി ഫൈസൽരാജ് ആണ് അറസ്റ്റിലായത്.
പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിൽ 12 വര്‍ഷമായി പത്തനാപുരം ജനതാ ജംക്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് കഴിഞ്ഞ മേയ് 15ന് മോഷണം നടന്നത്.മോഷണത്തെ തുടര്‍ന്നുള്ള മനോവിഷമത്താൽ നേരത്തേ കൈ ഞരമ്പ് മുറിച്ച് ബാങ്ക് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
വിളക്ക് തെളിയിച്ച് പൂജ നടത്തിയ ശേഷമായിരുന്നു ലക്ഷങ്ങളുടെ സ്വർണ കവർച്ച. തമിഴ്‌ദേവന് പൂജ ചെയ്ത ശേഷം നടന്ന മോഷണമായതിനാല്‍ തിരുട്ട് ഗ്രാമത്തിലുളള അന്തര്‍ സംസ്ഥാന സംഘമാണോ എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. സ്ഥാപനത്തില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ മൊബൈൽടവർ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാനായത് .
കവർച്ച നടന്ന ബാങ്കിലും സമീപത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കാണാൻ വൻ ജനക്കൂട്ടമാണു പത്തനാപുരത്ത് തടിച്ചുകൂടിയത്. കുമ്പഴ അച്ചൻകോവിലാറിന്റെ തീരത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്ന സ്വർണാഭരങ്ങൾ പൊലീസ് കണ്ടെത്തി.
ബാങ്കിന്റെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി ബാങ്കിന് സമീപത്തെ കാടിനുള്ളിൽ നിന്ന് കണ്ടെടുത്തു. മോഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നതായും മോഷ്ടിച്ച ഒന്നേകാൽ കിലോ സ്വർണത്തിൽ കുറച്ചുകൂടി ലഭിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























