12 ഏക്കർ സ്ഥലം അളക്കാൻ അരലക്ഷം രൂപ, കൈക്കൂലി പണം വീതിച്ചു തിരിച്ചുവരുന്ന വഴി വില്ലേജ് ഓഫീസിലെ നാല് ജീവനക്കാർ വിജിലൻസ് പിടിയിൽ

പാലക്കാട് ഭൂമി അളന്ന് നല്കാൻ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസിലെ നാല് ജീവനക്കാരെ വിജിലൻസ് പിടികൂടി.ഭൂമി അളന്നു നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന തൃപ്പലമുണ്ട സ്വദേശി ഭഗീരഥന്‍റെ പരാതിയിലാണ് ഉദ്യോഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, ഒരു താത്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്റ് പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരെയാണ് അറസ്റ്റിലായത്.
തൃപ്പലമുണ്ടയിലെ 12 ഏക്കർ സ്ഥലം അളന്നു നൽകുന്നതിന് 50,000 രൂപ ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സ്ഥലമുടമ ഭഗീരഥൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. സ്ഥലം അളന്നതിനു ശേഷമാണ് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയത്.
ഈ പണം വീതിച്ചു തിരിച്ചുവരുന്ന വഴിക്കാണ് വിജിലന്‍സ് പിടികൂടിയാണ്. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇവരെ ഹാജരാക്കും.
https://www.facebook.com/Malayalivartha























