പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ അപകീർത്തി പരാമർശത്തിൽ ഇന്ത്യൻ അംബാസഡറെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ച് ഖത്തർ; ഖത്തറിന്റെ ഈ നടപടിയെ പ്രശംസിച്ച് സംഘപരിവാർ അനുയായികൾ; വിമർശിച്ച് ആർ എസ് എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ്

ബിജെപി നേതാവ് പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ ഇപ്പോഴും ചർച്ചകളും അഭിപ്രായപ്രകടനങ്ങളും ശക്തമാവുകയാണ്. പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ അപകീർത്തി പരാമർശത്തിൽ ഇന്ത്യൻ അംബാസഡറെ വിളിപ്പിച്ച് ഖത്തർ പ്രതിഷേധം അറിയിച്ചിരുന്നു. ഖത്തറിന്റെ ഈ നടപടിയെ സംഘപരിവാർ അനുയായികൾ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഖത്തറിനെ പ്രശംസിച്ച അനുയായികൾ ക്കെതിരെ ആർ എസ് എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ് രംഗത്തു വന്നിരിക്കുകയാണ് .
ക്ലബ് ഹൗസിൽ നടന്ന ചർച്ചക്കിടെയായിരുന്നു ടിജി മോഹൻദാസ് ഇതരത്തിലൊരു വിമർശനം നടത്തിയിരിക്കുന്നത്. ഖത്തറിന്റെ ചോറ് വാങ്ങിച്ച് ജീവിക്കാൻ താനില്ല. നിങ്ങള്‍ ഖത്തറിന്റെ ചോറ് വാങ്ങിച്ച് ഇന്ത്യ മുഴുവൻ സ്വർണം കൊണ്ട് പൊതിയണം. എന്നെ മതം മാറാൻ കിട്ടില്ല എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കൾ അപകീർത്തി പരാമർശം നടത്തി വിഷയത്തിലാണ് ഇന്ത്യൻ അംബാസഡറുമാരെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചത്. ഖത്തറിന്റേയും കുവൈറ്റിന്റേയും ഈ നടപടിയെ കുറച്ച് ചർച്ച ചെയ്യുകയായിരുന്നു സംഘപരിവാർ പ്രതിനിധികൾ അടക്കമുള്ള ക്ലബ് ഹൗസ് ഗ്രൂപ്പിൽ.
അറബികളെ പിണക്കേണ്ടതില്ല. കാശ് കിട്ടിയാൽ ആൻഡമാൻ നിക്കോബർ ദ്വീപും ദുബായിയെ പോലെ മാറ്റാം എന്ന് ഒരാൾ തന്റെ അഭിപ്രായം പറഞ്ഞു. ഈ അഭിപ്രായത്തിന് മറുപടിയായിട്ടാണ് ടിജി മോഹൻദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്.\
https://www.facebook.com/Malayalivartha























