സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഇന്നു മുതല്‍ പരിശോധന ... പൊതുവിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പരിശോധന

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഇന്നു മുതല്‍ പരിശോധന ... പൊതുവിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാകും പരിശോധന
ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ഇന്ന്ുമുതല്‍ ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്, ശൗചാലയങ്ങള്‍, ഉച്ചഭക്ഷണസാമഗ്രികളുടെ കാലപ്പഴക്കം തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ളപരിശോധന ജലഅതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് പൂര്‍ത്തിയാക്കും. ആറുമാസത്തിലൊരിക്കല്‍ കുടിവെള്ളപരിശോധന നടത്തും.
ജില്ലകളിലെ ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാരും ഉപജില്ലാതലങ്ങളിലെ ഉച്ചഭക്ഷണ ഉദ്യോഗസ്ഥരും സ്‌കൂളുകളിലെത്തിയാകും പരിശോധന നടത്തുന്നത്. വെള്ളിയാഴ്ചകള്‍ കൊതുകിന്റെ ഉറവിടനശീകരണദിനമായി ആചരിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ശുചിത്വബോധവത്കരണം നല്‍കുകയും ചെയ്യും. പാചകത്തൊഴിലാളികള്‍ക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ശുചിത്വപരിശീലനം നല്‍കും.
ഭക്ഷ്യവിഷബാധയുണ്ടായ സ്‌കൂളുകളില്‍നിന്നെല്ലാം ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിളുകള്‍ ശേഖരിച്ചു. ഫലം അഞ്ചുദിവസത്തിനുള്ളില്‍ ലഭ്യമാകും. അതിനുശേഷമേ വിഷബാധയുടെ കാരണം അറിയാനാകൂവെന്ന് മന്ത്രി വി. ശിവന്‍കുട്ടി . സ്‌കൂളുകളിലെ അരിവിതരണവുമായി ബന്ധപ്പെട്ട് വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി.ആര്‍. അനില്‍
അതേസമയംകഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയുണ്ടായ തിരുവനന്തപുരം ഉച്ചക്കട എല്‍.എം.എസ്. എല്‍.പി. സ്‌കൂളിലെ രണ്ടുകുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു.തിരുവനന്തപുരം ജില്ലയിലെ ഉച്ചക്കട എല്‍.എം.എസ്. എല്‍.പി.എസ്., ആലപ്പുഴ ജില്ലയിലെ കായംകുളം ടൗണ്‍ ഗവ. യു.പി.എസ്., കാസര്‍കോട് ജില്ലയിലെ പടന്നക്കാട് ഗവ. എല്‍.പി.എസ്. എന്നിവിടങ്ങളിലാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
കുട്ടികളില്‍ പനിയും വയറിളക്കവും ഉണ്ടായതോടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ഫലം അടുത്തദിവസങ്ങളില്‍ വന്നേക്കും. വൈറസ് ബാധയേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം.
https://www.facebook.com/Malayalivartha























