രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കും... സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കുന്നതിനായി മന്ത്രിമാര്‍ ഇന്ന് സ്‌കൂളുകള്‍ സന്ദര്‍ശിക്കും

രണ്ട് മന്ത്രിമാരും ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കും... സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കുന്നതിനായി മന്ത്രിമാര്‍ ഇന്ന് സ്‌കൂളുകള്‍ സന്ദര്‍ശിക്കും.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ കോഴിക്കോട്ടുമാണ് സന്ദര്‍ശനം നടത്തുക. ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കുചേരണമെന്ന് വിദ്യാഭ്യാസമന്ത്രി.
സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇന്ന് മുതല്‍ സംയുക്ത പരിശോധനയ്ക്കും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധന നടത്തുക. ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധനയും പൂര്‍ത്തിയാക്കും. സ്‌കൂളുകളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്നാണ് തീരുമാനം.
ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ളപരിശോധന ജലഅതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് പൂര്‍ത്തിയാക്കും. ആറുമാസത്തിലൊരിക്കല്‍ കുടിവെള്ളപരിശോധന നടത്തും.
ജില്ലകളിലെ ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാരും ഉപജില്ലാതലങ്ങളിലെ ഉച്ചഭക്ഷണ ഉദ്യോഗസ്ഥരും സ്‌കൂളുകളിലെത്തിയാകും പരിശോധന നടത്തുന്നത്. വെള്ളിയാഴ്ചകള്‍ കൊതുകിന്റെ ഉറവിടനശീകരണദിനമായി ആചരിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ശുചിത്വബോധവത്കരണം നല്‍കുകയും ചെയ്യും. പാചകത്തൊഴിലാളികള്‍ക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ശുചിത്വപരിശീലനം നല്‍കും.
ഭക്ഷ്യവിഷബാധയുണ്ടായ സ്‌കൂളുകളില്‍നിന്നെല്ലാം ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിളുകള്‍ ശേഖരിച്ചു. ഫലം അഞ്ചുദിവസത്തിനുള്ളില്‍ ലഭ്യമാകും. അതിനുശേഷമേ വിഷബാധയുടെ കാരണം അറിയാനാകൂവെന്ന് മന്ത്രി വി. ശിവന്‍കുട്ടി . സ്‌കൂളുകളിലെ അരിവിതരണവുമായി ബന്ധപ്പെട്ട് വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി.ആര്‍. അനില്‍
"
https://www.facebook.com/Malayalivartha























