ടീച്ചറെ തൊട്ടു കൈപൊള്ളി… ബീഫില്‍ തൂങ്ങാന്‍ ദേവസ്വമില്ല; ദീപയ്‌ക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച അന്വേഷണം മരവിപ്പിക്കും

ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേരളവര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനെതിരെ ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച അന്വേഷണം മരവിപ്പിക്കും. ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിനെതിരെ ആരോപണ ശരങ്ങള്‍ തിരിയുമെന്ന ഘട്ടത്തിലാണ് അന്വേഷണം മരവിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ബിജെപിയുടെ ശബ്ദമാണ് ശിവകുമാര്‍ എന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇടപെട്ടത്. വിടി ബലറാമിനെ പോലെയുള്ള കോണ്‍ഗ്രസ് യുവതുര്‍ക്കികള്‍ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് രംഗത്തു വന്നതും മന്ത്രിക്ക് വിനയായി.
അതേസമയം ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപിക ദീപ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്. അധ്യാപികയ്‌ക്കെതിരെ നടപടി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. വെറുതെ വിവാദമുണ്ടാക്കി എന്നു തന്നെയാണ് ബോര്‍ഡിന്റെ നിലപാട് സംബന്ധിച്ച് സര്‍ക്കാരിന്റെ മനസിലുള്ളത്.
കേരളത്തില്‍ ബീഫ് നിരോധിക്കാന്‍ പദ്ധതിയില്ല. നരേന്ദ്രമോഡിയുടെ ആശയങ്ങള്‍ വിലപോവില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ബീഫ് ഫെസ്റ്റ് പോലുള്ള പൈങ്കിളിത്തരങ്ങള്‍ നടത്തി പേരെടുക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഏതായാലും നിര്‍ജീവമായി കിടന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഭാഗ്യക്കുറിയായി മാറിയിരിക്കുകയാണ് ബീഫ്. സിപിഎമ്മും ബിജെപിയും തമ്മിലാണ് കേരളത്തില്‍ മത്സരം
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തിയിരിക്കെ ആവശ്യമില്ലാത്ത വിവാദങ്ങളില്‍ ഉദ്യോഗസ്ഥര്‍ ചെന്നു ചാടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























