എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സിലും വെള്ളാപ്പള്ളിയുടെ തട്ടിപ്പെന്ന് വി.എസ്

ദേശാഭിമാനിയിലെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ പുച്ഛിച്ചു തള്ളിയതോടെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി വി.എസ് വീണ്ടും രംഗത്ത്. എസ്എന്‍ഡിപി യോഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടത്തുന്ന മൈക്രോഫിനാന്‍സിലും കോടികളുടെ വെട്ടിപ്പു നടന്നുവെന്നാണ് വി.എസിന്റെ ആരോപണം. വെട്ടിപ്പിനു പിന്നില്‍ വെള്ളാപ്പള്ളിയാണെന്നും വി.എസ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ബാങ്കുകളില്‍ നിന്നും പിന്നോക്കക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും കോടികള്‍ വായ്പ എടുത്തിട്ടുണ്ട്. രണ്ടു ശതമാനം പലിശയ്ക്ക് ബാങ്കില്‍ നിന്നും ലഭിച്ച തുക വെള്ളാപ്പള്ളി 12 ശതമാനം പലിശയ്ക്കാണ് സമുദായ അംഗങ്ങള്‍ക്ക് നല്കിയത്. വായ്പയായി എടുത്ത പണം വ്യാജ രേഖ ഉപയോഗിച്ച് തിരിമറി നടത്തി. വെള്ളാപ്പള്ളിയുടെ അഴിമതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























