ക്രൈസ്തവരുടെ അംഗ സംഖ്യ കേരളത്തില്‍ ആപത്കരമായ രീതിയില്‍ കുറയുന്നു; സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും സഭ! ഈ കണക്കവതരിപ്പിച്ചത് തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തിൽ

ക്രൈസ്തവരുടെ അംഗ സംഖ്യ കേരളത്തില്‍ ആപത്കരമായ രീതിയില്‍ കുറയുകയാണെന്ന കണ്ടെത്തലുമായി സിറോ മലബാര്‍ സഭ പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്. തൃശൂര്‍ അതിരൂപതയുടെ കുടുംബ കൂട്ടായ്മ സുവര്‍ണ ജൂബിലി വാര്‍ഷികത്തിലാണ് എത്തരത്തിലുള്ള കണക്ക് അവതരിപ്പിച്ചിരിക്കുന്നത്. സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്നും സഭ തയാറാക്കിയ ബ്രോഷറില്‍ ചൂണ്ടിക്കാണിക്കുകയാണ്.
അതോടൊപ്പം തന്നെ രണ്ടുപതിറ്റാണ്ടിനിടയ്ക്ക് സഭാ വിശ്വാസികളില്‍ അരലക്ഷത്തിന്‍റെ കുറവുണ്ടായെന്ന അതിരൂപതാ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കേരളത്തില്‍ ക്രൈസ്തവരുടെ സംഖ്യ കുറയുന്നെന്ന സഭയുടെ കണക്ക് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ നടന്ന അതിരൂപതാ കുടുംബ കൂട്ടായ്മ സുവര്‍ണ ജ്യൂബിലി സമാപന സമ്മേളനത്തിലാണ് ഈ കണക്ക് വച്ചത്. തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രം പറയുന്ന 'താനാരാണെന്ന് തനിക്ക് അറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക്' എന്ന ഡയലോഗോടെയാണ് സഭ കണക്ക് നിരത്തിയിരിക്കുന്നത്.
അങ്ങനെ 1911 മുതല്‍ 2021 വരെയുള്ള കാനേഷുമാരിയിലെ മതാധിഷ്ടിത വിവരങ്ങളോടെയാണ് 26 പേജുള്ള ബ്രോഷര്‍ തുടങ്ങുന്നത്. 1911 മുതലുള്ള പത്ത് വര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി മാറിയിരുന്നു. 2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ് എന്നതാണ്. 2001 നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറയുകയുണ്ടായി. എന്നാല്‍ മുസ്ലീങ്ങള്‍ 1.86 ശതമാനം കൂടിയെന്നും സഭ ചൂണ്ടിക്കാണിക്കുന്നു.
അത്തരത്തിൽ രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് 15 ല്‍ താഴെയും മരണ നിരക്ക് എട്ടില്‍ കൂടുതലുമാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക് എന്നത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കെന്നും സഭ വിലയിരുത്തുകയുണ്ടായി. അടുത്തിടെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് സഭയുടെ ബ്രോഷര്‍ അവസാനിക്കുന്നത് തന്നെ. ഇതേതുടർന്ന് വലിയ ചർച്ചകളാണ് നടന്നുവരുന്നത്.
https://www.facebook.com/Malayalivartha






















