ഏറ്റുമാനൂർ തവളക്കുഴിയിൽ വാഹനാപകടം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആവേമരിയ; കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോട്ടയം എംസി റോഡിൽ തവളക്കുഴി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് ഇതുവഴി ആവേ മരിയ ബസ് കടന്നു പോകുന്ന വീഡിയോയും പുറത്ത് വന്നു.
ഓട്ടോ ഡ്രൈവർ പട്ടിത്താനം കാട്ടാത്തി മടത്തേട്ട് വീട്ടിൽ ഷിബു കുര്യനാണ് ( 51) തലയ്ക്ക് സാരമായി പരിക്കേറ്റത് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ഏറെ സമയം പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha






















