കണ്ടെയ്‌നര്‍ ഡിപ്പോ തീഗോളമായി; ബംഗ്ലാദേശില്‍ ചിറ്റഗോംഗിന് സമീപം സീതാകുണ്ഡയില്‍ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ തീപിടിത്തവും സ്‌ഫോടനവും അന്‍പതു പേരുടെ ജീവനെടുത്തു

കണ്ടെയ്‌നര്‍ ഡിപ്പോ തീഗോളമായി. അമ്പതുപേര്‍ വെന്തു മരിച്ചു. ബംഗ്ലാദേശില്‍ ചിറ്റഗോംഗിന് സമീപം സീതാകുണ്ഡയില്‍ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ തീപിടിത്തവും സ്‌ഫോടനവുമാണ് അന്‍പതു പേരുടെ ജീവനെടുത്തത്. അഞ്ഞൂറോളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്.
മരണ സംഖ്യ ഇനിയും ഭയപ്പെടുത്തുന്ന രീതിയില്‍ ഉയരാന്‍ സാധ്യയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ബി.എം.കണ്ടെയ്‌നര്‍ ഡിപ്പോയിലാണ് തീപിടുത്തം.നാലായിരത്തോളം കണ്ടെയ്‌നറുകളും അറുന്നൂറോളം തൊഴിലാളികളും ഇവിടെയുണ്ട്. കണ്ടെയ്‌നറില്‍ നിറയെ തുണികളായിരുന്നു. സംഭവ സ്ഥലത്തു നിന്ന് നാല്‍പത് തിലോമീറ്റര്‍ അകലെ മാത്രമാണ് പ്രധാന തുറമുഖമായ ചിറ്റഗോംഗ്.
ചില കണ്ടെയ്‌നറുകളില്‍ നിറച്ചിരുന്ന രാസ പദാര്‍ഥങ്ങളാണ് വന്‍ ദുരന്തം സൃഷിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ കണ്ടെയ്‌നറുകല്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെമിക്കലിന്റെ സാന്നിധ്യമാണ് തീപിടിത്തത്തിന്റെ മുഖ്യകാരണമെന്ന് ഫയര്‍ സര്‍വീസ് ചീഫ് ബ്രിഗേഡിയര്‍ജനറല്‍ മെയ്‌നുദീന്‍ പറയുന്നു.
മരിച്ചവരുടെ കുടംബങ്ങള്‍ക്ക് 50,000 ടാക്കയും പരിക്കേറ്റവര്‍ക്ക് 20,000 ടാക്കയും ചിറ്റഗോംഗ് ഡിവിഷണല്‍ കമ്മിഷണര്‍ അഷ്‌റഫുദീന്‍ പ്രഖ്യാപിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















