ജനകീയ അടുക്കളയിലേക്ക് വാങ്ങിയ മല്‍സ്യങ്ങളില്‍ കൂടുതലും എത്തിയത് സി.പി.എകാരുടേയും കോര്‍പ്പറേഷന്‍ ഭരണാധികാരികളുടേയും അടുക്കളയില്‍; ജനകീയ അടുക്കള സി.പി.എം അടുക്കളയായി; ഒരു കോടി തട്ടി അന്വേഷണവും പരിച്ചു വിടലും

ജനകീയ അടുക്കളയിലേക്ക് വാങ്ങിയ മല്‍സ്യങ്ങളില്‍ കൂടുതലും എത്തിയത് സി.പി.എം കാരുടേയും കോര്‍പ്പറേഷന്‍ ഭരണാധികാരികളുടേയും അടുക്കളയില്‍. കോവിഡ്-ലോക്ഡൗണ്‍ കാലത്ത് കോര്‍പ്പറേഷന്‍ ജനകീയ അടുക്കളയിലേക്ക് വാങ്ങിയ മല്‍സ്യമാണ് അടുക്കളമാറിക്കയതിയത്. ഇങ്ങനെ ജനകീയ അടുക്കളയുടെ പേരില്‍ മാസങ്ങളോളം നെയ്മീന്‍ അടക്കമുള്ള വിലകൂടിയ മല്‍സ്യം ചിലവൊന്നുമില്ലാതെ വേട്ടപ്പെട്ടവരുടെ തീന്‍ മേശകളിലെത്തി.
ലോക്ക്ഡൗണില്‍ മല്‍സ്യം സംഭരിക്കാന്‍ മല്‍സഫെഡിന് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ജനകീയ അടുക്കളയിലേക്ക് വാങ്ങിയ മല്‍സ്യത്തിന്റെ തൂക്കം കൂട്ടിക്കാണിച്ചായിരുന്നു ഈ തട്ടിപ്പ് നടത്തിയിരുന്നത്. ഇക്കാലത്ത് മല്‍സ്യഫെഡിനുവേണ്ടി മല്‍സ്യം വാങ്ങിയത് സി.പി.എം.അഞ്ചാലുംമൂട് ഏരിയാകമ്മറ്റി അംഗം, ശക്തികളങ്ങര ലോക്കല്‍ കമ്മറ്റി അംഗം എന്നിവരാണ് ഇവര്‍ മല്‍സ്യഫെഡ് ചെയര്‍മാന്റെ അടുത്തബന്ധുക്കളായിരുന്നു.
അന്തിപ്പച്ച പദ്ധതി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഈ മീന്‍കൊൊള്ള. ഈ പദ്ധതിക്കുവേണ്ടി മീന്‍വാങ്ങമ്പോഴും തൂക്കത്തില്‍ ക്രമക്കേടു നടത്തി തട്ടിപ്പു നടത്തിയിരുന്നു. ആറായിരം കിലോ വരെ മല്‍സ്യം വാങ്ങിച്ച ദിവസങ്ങളുമുണ്ട്. അന്തിപ്പച്ച പദ്ധതിയില്‍ ഒരു കോടിരൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെയാണ് മല്‍സ്യഫെഡില്‍ നടക്കുന്ന കൊള്ളയുടെചിത്രങ്ങള്‍ ഓരോന്നായി പുറത്തുവന്നു തുടങ്ങിയത്. മല്‍സ്യഫെഡിന്റെ ശക്തികുളങ്ങര കോമണ്‍ പ്രീ-പ്രോസസസിഗ് സെന്ററിയിലെ അക്കൗണ്ടന്റായ എം.മഹേഷ്, ജൂനിയര്‍അസിസ്റ്റ് അനിമോന്‍ എന്നിവര്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















