കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ വിഴിഞ്ഞം എല്‍.എം.എല്‍.പി സ്‌കൂളിലെ രണ്ടു കുട്ടികളിൽ നോറോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി; വൃത്തിഹീനമായ വെള്ളത്തിലൂടേയും ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് പടരുന്നത്; സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആരോപണം

കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയുണ്ടായ വിഴിഞ്ഞം എല്‍.എം.എല്‍.പി സ്‌കൂളിലെ രണ്ടു കുട്ടികളിലാണ് നോറോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൃത്തിഹീനമായ വെള്ളത്തിലൂടേയും ഭക്ഷണത്തിലൂടെയുമാണ് ഈ വൈറസ് പടരുന്നത്. വെങ്ങാനൂരിലെ ഉച്ചക്കടയിലും കായങ്കുളത്തും കൊട്ടാരക്കരയിലെ അങ്കനവാടിയിലും കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഉണ്ടായി.
എന്നാല്‍ അവിടങ്ങളിലെ വിഷബാധയുടെ കാരണം കണ്ടെത്തിയില്ല. ഈ മേഖലകളിലെ നാല്‍പ്പത്തിരണ്ട് കുട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. വിഴിഞ്ഞം സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സതേടിയ കുട്ടികളുടെ വിസര്‍ജ്ജ്യം പബ്ലിക്ക് ഹെല്‍ത്തുലാബില്‍ പരിസോധിച്ചിരുന്നു.
ഇതില്‍ രണ്ടു പേരിലാണ് നോറോ വൈറസ് കണ്ടെത്തിയത്. വിഴിഞ്ഞത്ത് ഇന്നലെ അഞ്ചു കുട്ടികള്‍കൂട്ടികളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിലെ അങ്കനവാടിയില്‍ പുഴുവും ചെള്ളും നിറഞ്ഞ 35 കിലോ അരി കണ്ടെത്തിയിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് പരസരവും കിണറുകളും ടാങ്കുകളും ശുചിയാക്കിയാരുന്നു.
അതിനാല്‍ ഇവയിലൂടെ രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പറയുന്നു. ഇതോടെ സ്‌കൂളിലേക്കു നല്‍കിയ ഭക്ഷയ വസ്തുക്കളാണ് യഥാര്‍ഥവില്ലന്‍ എന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ അധികൃതര്‍ അവകാശപ്പെടുന്നതുപോലെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന ആരോപണവും ഉയരുന്നു.
https://www.facebook.com/Malayalivartha






















