തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്; ഇതൊരു തുടക്കം മാത്രമാണ്; വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂ. തൃക്കാക്കരയിലെ വിജയം നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് വരും കാലത്തേക്കുള്ള പദ്ധതിയുമായി മുന്നോട്ട് പോകും.
കേരളത്തില്‍ കോണ്‍ഗ്രസിന് ഒരേയൊരു ലീഡറെയുള്ളൂ. അത് കെ. കരുണാകരനാണ്. അതിന് പകരം വയ്ക്കാനുള്ള ആളല്ല ഞാന്‍. ക്യാപ്റ്റന്‍, ലീഡര്‍ പോലുള്ള കെണികളില്‍ വീഴില്ല. കൂട്ടായ നേതൃമാണ് തൃക്കാക്കരയിലെ വിജയത്തിന് പിന്നില്‍. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് തൃക്കാക്കരയിലെ വിജയം.
എല്ലാവരുടെയും നടത്തിയ കഠിനാധ്വാനത്തിന്റെ വിജയമാണ് അവിടെയുണ്ടായത്. എല്ലാവരെയും ഏകോപിപ്പിക്കുക എന്ന ചുമതല മാത്രമാണ് ഞാന്‍ നടത്തിയത്. ക്യാപ്ടന്‍ വിളിയും ലീഡര്‍ വിളിയുമൊന്നും കോണ്‍ഗ്രസിനെ നന്നാക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. അത് ഇനിയും സാധിക്കും.
https://www.facebook.com/Malayalivartha






















