കോട്ടയം സിഎംഎസ് കോളേജില്‍ ബീഫ് ഫെസ്റ്റിനെ ചൊല്ലി സംഘര്‍ഷം

കോട്ടയം സിഎംഎസ് കോളേജില്‍ ബീഫ് ഫെസ്റ്റിനെ ചൊല്ലി സംഘര്‍ഷം. എസ്എഫ്‌ഐയാണ് കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പ്രകോപനപരമായ നടപടികള്‍ കോളേജിനുളളില്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത് കൂടാതെ, വടകര എസ്എന്‍ കോളജില്‍ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റിനിടെ സംഘര്‍ഷമുണ്ടായി. ബീഫ് ഫെസ്റ്റ് തടയാന്‍ എബിവിപി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തില്‍ ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























