കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനം

കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രിസഭയുടെ നടപടി.
കശുവണ്ടി വിസന കോര്‍പറേഷന്‍ ചെയര്‍മാനും എം.ഡിയും കോടികളുടെ അഴിമതി നടത്തിയതായി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാം മാത്യൂ സര്‍ക്കാരിന് സമര്‍പ്പിച്ച അതീവ രഹസ്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചെയര്‍മാനെ എത്രയും വേഗം തത്സഥാനത്തുനിന്ന് മാറ്റണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് നിര്‍ദേശിക്കുകയും രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























