വിദ്യാര്‍ത്ഥികളുടെ ഭക്ഷണം തീരുമാനിക്കേണ്ടത് വര്‍ഗീയവാദികളല്ലെന്ന് പിണറായി വിജയന്‍

കേരളവര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റ് വിവാദം ആളിപ്പടരുമ്പോള്‍ എസ്എഫ്‌ഐയ്ക്കും ദീപ ടീച്ചര്‍ക്കും പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തെ വര്‍ഗീയ വത്കരിയ്ക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമമാണിതെന്നും പിണറായി ചൂണ്ടികാണിയ്ക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സംഘപരിവാറിന്റെ അക്രമരാഷ്ട്രീയത്തെയും വര്‍ഗീയതയെയും വിമര്‍ശിച്ച് പിണറായി എത്തിയത്.
ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും അദ്ദേഹം പറയുന്നു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്താഹാരം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയ വാദികള്‍ അല്ല. അവിടെ മാംസാഹാരം വിതരണം ചെയ്ത വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും കോളേജ് യൂണിയന്‍ ഓഫീസ് തകര്‍ക്കുകയും ചെയ്ത ആര്‍എസ്എസ്എബിവിപി സംഘം ഒടുവില്‍ അധ്യാപകര്‍ക്കുനേരെയും തിരിഞ്ഞിരിക്കുന്നു.
വര്‍ഗീയതക്കെതിരെ പ്രതികരിക്കുന്നവരെ തകര്‍ത്തുകളയും എന്ന ധാര്‍ഷ്ട്യം വക വെച്ച് കൊടുക്കാന്‍ കഴിയില്ല. കോളേജില്‍ നിന്നും മാംസം അകറ്റാന്‍ ശ്രമിക്കുന്നവര്‍ നാളെ സ്ത്രീകളേയും അവര്‍ണ്ണരേയും അകറ്റും എന്ന ആശങ്ക ഒറ്റപ്പെട്ടതല്ലെന്നും പിണറായി തന്റെ ഫേസ്ബുക്കില്‍ പറയുന്നു.
അക്രമത്തില്‍ പ്രതിഷേധിച്ച അധ്യാപിക ദീപ നിശാന്തിനും അച്ചടക്കസമിതി ചെയര്‍മാന്‍ ജോണ്‍സ് കെ മംഗലം, അധ്യാപകന്‍ അരുണ്‍ എന്നിവര്‍ക്കുമെതിരെ പരസ്യമായ ഭീഷണിയും ആക്ഷേപവും നടത്തുന്നു. കേരളം വര്‍ഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണമെന്നും പിണറായി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























