സീറ്റുവിഭജന ചര്‍ച്ച ഒമ്പതിനകം പൂര്‍ത്തിയാക്കും: ഉമ്മന്‍ചാണ്ടി

യുഡിഎഫ് സീറ്റുവിഭജന ചര്‍ച്ച വരുന്ന ഒമ്പതിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു നടന്ന ചര്‍ച്ചയില്‍ എല്ലാഘടകക്ഷികളും സഹകരിച്ചു. തെരഞ്ഞെടുപ്പിനെ യുഡിഎഫ് തികഞ്ഞ അത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. യുഡിഎഫിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം അതിന്റെ യോജിപ്പാണ്. യുഡിഎഫ് അഭിമാനകരമായ വിജയം ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























