തോട്ടം തൊഴിലാളി സമരം; പിഎല്‍സി ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

മൂന്നാര്‍ തോട്ടം തൊഴിലാളി സമരം പരിഹരിക്കാന്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ദിവസവേതനം 500 രൂപയെന്ന തൊഴിലാളികളുടെ ആവശ്യം തോട്ടമുടമകള്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഇടക്കാലാശ്വാസം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും തോട്ടം ഉടമകള്‍ അംഗീകരിച്ചില്ല. ഇതോടെ ഇനിയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























