തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്ക്

തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. ഇശ്വര്‍ സിപ്പി, അനില്‍ ചൗധരി എന്നി തടവുകാരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ഒന്നാം നമ്പര്‍ ജയിലിലാണ് തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























