കാസര്‍കോട് ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

മംഗലാപുരം-കോഴിക്കോട് ദേശീയപാതയില്‍ കാസര്‍കോട് വിദ്യാനഗറിനും ചെര്‍ക്കളയ്ക്കുമിടയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വാതകച്ചോര്‍ച്ചയില്ല.
പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അപകടം. പരിക്കേറ്റ െ്രെഡവറെ കാസര്‍കോട് ജനറലാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലാപുരത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ കാസര്‍കോട് കേന്ദ്രസര്‍വകാലശാല ക്യാമ്പസിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്.
മംഗലാപുരത്ത് നിന്നും കമ്പനി അധികൃതര്‍ എത്തി മറിഞ്ഞ ലോറിയിലെ വാതകം മാറ്റിയാലെ ഈ വഴിക്കുള്ള ഗതാഗതം പുനസ്ഥാപിക്കു. രാത്രി മുഴുവന്‍ പെയ്ത കനത്ത മഴയായിരിക്കാം അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























