വേലക്കാരി ചമഞ്ഞ് സ്വര്‍ണം മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റിലായി

ജോലിക്ക് നില്‍ക്കുന്ന വീടുകളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് വിറ്റിരുന്ന സ്ത്രീ വടക്കന്‍ പറവൂരില്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് പതിവായി സ്വര്‍ണം വാങ്ങി വിറ്റിരുന്ന വ്യാപാരിയും അറസ്റ്റിലായി.
കെടാമംഗലം സ്വദേശി മഹേശ്വരിയാണ് അറസ്റ്റിലായത്. വീടുകളില്‍ ജോലിക്ക് നിന്ന് വിശ്വാസമുണ്ടാക്കി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയാണ് പതിവ്. ഏറ്റവുമൊടുവില്‍ ജോലിക്ക് നിന്നിരുന്ന തെക്കെനാലുവഴിയിലെ ഒരു വീട്ടില്‍ നിന്ന് രണ്ട് സ്വര്‍ണമോതിരങ്ങളാണ് മഹേശ്വരി മോഷ്ടിച്ചത്. പിടിക്കപ്പെട്ടതിനെ തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ നേരത്തെ വൈപ്പിന്‍ എടവനക്കാട് ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ച നാല് സ്വര്‍ണമാലകളുടെ വിവരവും ലഭിച്ചു. ജോലിക്ക് നിന്ന മറ്റ് വീടുകളിലും മോഷണം നടന്നിട്ടുണ്ടാവാമെന്നാണ് നിഗമനം. മഹേശ്വരിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടിക്കുന്ന സ്വര്‍ണം വാങ്ങിയിരുന്ന പറവൂരിലെ സ്വര്‍ണവ്യാപാരിയായ മണിയാചാരിയെയും അറസ്റ്റ് ചെയ്തത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























