വനിതാ ഉദ്യോഗസ്ഥരുടെ ശിരോവസ്ത്രം കറുത്ത നിറത്തില്‍ ഉള്ളതായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

ഹൈക്കോടതിയില്‍ ബെഞ്ച് ഡ്യൂട്ടിയിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ ആചാരമനുസരിച്ചു തട്ടമോ ശിരോവസ്ത്രമോ ധരിക്കുന്നുണ്ടെങ്കില്‍ അത് കറുത്ത നിറത്തിലാകണമെന്നു ഹൈക്കോടതി ഭരണവിഭാഗം ഉത്തരവിറക്കി.
െ്പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് അസിസ്റ്റന്റ്, കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ്, കോര്‍ട്ട് ഓഫിസര്‍ തസ്തികയിലുള്ള വനിതകള്‍ തല മറയ്ക്കുന്നെങ്കില്‍ കറുത്ത ഷാളോ തട്ടമോ ഉപയോഗിക്കണമെന്നാണു നിര്‍ദേശം. ഈ മാസം 15 മുതല്‍ ഉത്തരവു പ്രാബല്യത്തില്‍ വരും.
െ്പ്രൈവറ്റ് സെക്രട്ടറി,പ്രൈവറ്റ് അസിസ്റ്റന്റ്, കോര്‍ട്ട് ഓഫിസര്‍ തസ്തികയിലുള്ളവര്‍ ബെഞ്ച് ഡ്യൂട്ടിക്കിടെ കറുത്ത കോട്ട് ധരിക്കണമെന്നു മുന്‍പു തന്നെ ഉത്തരവുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ശിരോവസ്ത്രം കൂടി കറുത്ത നിറത്തിലാകണമെന്ന രജിസ്ട്രാര്‍ ജനറലിന്റെ ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























