108 ആംബുലന്‍ലസ് നിയന്ത്രണംതെറ്റി ബൈക്കുകളില്‍ ഇടിച്ചുമറിഞ്ഞ് തീപിടിച്ച് ഡ്രൈവറുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്താന്‍ പോയ 108 ആംബുലന്‍ലസ് നിയന്ത്രണം തെറ്റി ബൈക്കുകളില്‍ ഇടിച്ചുമറിഞ്ഞ് തീപിടിച്ചു. ആംബുലന്‍സ് ഡ്രൈവറും ബൈക്ക് യാത്രികരുമുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി സ്വദേശി റോയിമോന്‍ (33), ബൈക്കുകളിലെ യാത്രികരായ വിഴിഞ്ഞം സ്വദേശി നവാസ് (39), മംഗലത്തുകോണം സ്വദേശികളും സഹോദരന്മാരുമായ കിരണ്‍ (23), വിപിന്‍ (25) എന്നിവര്‍ക്കാണ് പരിക്ക്. ഇഎംഡി ജ്യോതിഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടിനുശേഷം ആഴാകുളം ജങ്ഷനിലായിരുന്നു അപകടം. പരിക്കേറ്റവരെ ഹൈവേ പൊലീസ് വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
വെള്ളാര്‍ ജങ്ഷനില്‍ ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരനെ രക്ഷിക്കാന്‍പോയ വിഴിഞ്ഞം സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സാണ് മറിഞ്ഞത്. ആഴാകുളം ജങ്ഷനില്‍വച്ച് നിയന്ത്രണംതെറ്റിയ ആംബുലന്‍സിന്റെ സ്റ്റിയറിങ്‌റാഡ് പൊട്ടി സ്റ്റിയറിങ് നിശ്ചലമായാണ് ബൈക്കുകളെ ഇടിച്ചിട്ട് മറിഞ്ഞതെന്ന് കോവളം പൊലീസ് പറഞ്ഞു. മറിഞ്ഞയുടന്‍ ആംബുലന്‍സിനുള്ളില്‍ നിന്ന് പുകയും തീയും ഉയര്‍ന്നു. സമീപ കടകളില്‍ തീ പടരാതെ ആംബുലന്‍സിലേക്ക് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. ഇതിനിടെ വിഴിഞ്ഞത്തുനിന്ന് അഗ്‌നിശമന സേനയെത്തി തീ നിയന്ത്രിച്ചു. മറ്റ് 108 ആംബുലന്‍സുകളിലെ ജീവനക്കാരെത്തി വാഹനത്തിലെ ബാറ്ററി ബന്ധം വേര്‍പെടുത്തി തീപിടിത്ത സാധ്യത ഒഴിവാക്കി. കിരണിന്റെ കാലിന് ഗുരുതര പരിക്കുണ്ട്. പരിക്കേറ്റ വഴിയാത്രക്കാരനെ കോവളം പൊലീസ് വിഴിഞ്ഞം സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതാണ് ആംബുലന്‍സ് അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് പരാതിയുയര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























