തോട്ടം തൊഴിലാളികളുടെ സമരം: രാപകല്‍ സമരത്തിനു വ്യാപാരികളുടെ പിന്തുണ, സമരം കൂടുതല്‍ ശക്തമാക്കുമെന്ന് തൊഴിലാളികള്‍

തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ തൊഴിലാളികള്‍ സമരം കൂടുതല്‍ ശക്തമാക്കി. മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം പെമ്പിളൈ ഒരുമൈ ആരംഭിച്ചു. ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊച്ചി-മധുര ദേശീയ പാത ഉള്‍പ്പെടെ മൂന്നാറിലേക്കുള്ള മുഴുവന്‍ റോഡുകളും വൈകിട്ട് ആറുവരെ ഉപരോധിക്കുകയാണ്. ജില്ലയിലെ 15 കേന്ദ്രങ്ങളിലും റോഡ് ഉപരോധം നടക്കും. സമരത്തിന് വ്യാപാരികളും പിന്തുണ അറിയിച്ചു. കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തെ അനുകൂലിക്കുകയാണ്.
ചര്‍ച്ച പരാജയപ്പെട്ട വാര്‍ത്തയറിഞ്ഞു കുഴഞ്ഞുവീണ സമരനേതാക്കളായ ഗോമതി അഗസ്റ്റിന്‍, പെരിയവരൈ എസ്‌റ്റേറ്റിലെ അന്നമ്മാള്‍, സെവന്‍മല എസ്‌റ്റേറ്റിലെ രാജേശ്വരി എന്നിവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോമതിയും രാജേശ്വരിയും തീവ്രപരിചരണ വിഭാഗത്തിലാണ്. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ അടിയന്തര യോഗം ചേരുമെന്ന് ഐക്യ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം സമരം സെക്രട്ടേറിയറ്റ് പടിക്കലേക്കു മാറ്റാനും ആലോചനയുണ്ടെന്നു നേതാക്കളായ എ.കെ. മണി, കെ.വി. ശശി, എം.വൈ. ഔസേഫ് എന്നിവര്‍ പറഞ്ഞു. ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊച്ചി–മധുര ദേശീയ പാത ഉള്‍പ്പെടെ മൂന്നാറിലേക്കുള്ള മുഴുവന്‍ റോഡുകളും വൈകിട്ട് ആറുവരെ ഉപരോധിക്കും. ജില്ലയിലെ 15 കേന്ദ്രങ്ങളിലും റോഡ് ഉപരോധം നടക്കും. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തിരിച്ചേല്‍പ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























