വിമാനത്താവളത്തില്‍ പുത്തന്‍ എയ്‌റോബ്രിജ് വരുന്നു

വിമാനത്താവളത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ എയ്‌റോബ്രിജ് നിര്‍മിക്കുന്നു. പുലര്‍ച്ചെ വിമാനങ്ങളുടെ തിരക്കു കൂടിയതോടെയാണു യാത്രക്കാരുടെ സൗകര്യത്തിനായി പുതിയ എയ്‌റോബ്രിജ് സ്ഥാപിക്കുന്നത്. 23 കോടി രൂപയാണു നിര്‍മാണച്ചെലവ്.
രാജ്യാന്തര ടെര്‍മിനലില്‍ നിലവിലുള്ളത് മൂന്ന് എയ്‌റോബ്രിജുകളാണ്. എന്നാല്‍, രാജ്യാന്തര സര്‍വീസുകളുടെ എണ്ണം കൂടിയതോടെ ഒരേ സമയം മൂന്ന് എയ്‌റോബ്രിജുകള്‍ തികയാത്ത അവസ്ഥയാണ്. പ്രത്യേകിച്ചും പുലര്‍ച്ചെ രാജ്യാന്തര വിമാനങ്ങള്‍ എത്തുന്ന സമയത്ത്. പലപ്പോഴും എയ്‌റോബ്രിജ് ലഭ്യതയ്ക്കായി വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയുമുണ്ട്.
ഒരു എയര്‍പോര്‍ട്ടിന്റെ ടേര്‍മിനല്‍ ഗേറ്റില്‍നിന്നും വിമാനത്തിലേക്ക് തുറക്കാവുന്ന കണക്ടറുകളാണ് എയ്‌റോബ്രിജുകള്‍. ഇവ നിരക്കിനീക്കാവുന്ന തരത്തിലുള്ളവയായതിനാല്‍ നിലത്തിറങ്ങാതെതന്നെ യാത്രക്കാര്‍ക്ക് വിമാനത്തിനു വെളിയില്‍ എത്താനാവും.ഇതുമായി ബന്ധപ്പെട്ടു വിമാനക്കമ്പനികളുടെയും യാത്രക്കാരുടെയും പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു പുതിയ എയ്‌റോബ്രിജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ആധുനികസൗകര്യങ്ങളുള്ള എയ്‌റോബ്രിജ് ആണു സ്ഥാപിക്കുന്നത്. ഇപ്പോഴുള്ള എയ്‌റോബ്രിജുകള്‍ക്കു സമാന്തരമായാണു പുതിയതു സ്ഥാപിക്കുക. എയ്‌റോബ്രിജിനു മാത്രമായി ഏഴു കോടിയോളം രൂപയും സിവില്‍ വര്‍ക്കുകള്‍ക്കു 16 കോടി രൂപയുമാണു ചെലവു പ്രതീക്ഷിക്കുന്നതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്‍ പറഞ്ഞു.
രാജ്യാന്തര ടെര്‍മിനലിലെ മൂന്ന് എയ്‌റോബ്രിജുകള്‍ക്കു പുറമെ ആഭ്യന്തര ടെര്‍മിനലില്‍ രണ്ട് എയ്‌റോബ്രിജുകളുമുണ്ട്. ആഭ്യന്തര ടെര്‍മിനലില്‍നിന്നു മിക്ക സര്‍വീസുകളും രാജ്യാന്തര ടെര്‍മിനലിലേക്കു മാറ്റിയതോടെ ഈ എയ്‌റോബ്രിജുകളുടെ ആവശ്യവും കുറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























