കേരള വര്‍മ്മ കോളേജിലെ ബീഫ്‌ഫെസ്റ്റ്: ആല്‍ത്തറയില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ല: ഹിന്ദു സംഘടനകളുടെ വായടപ്പിച്ച് തൂവാനത്തുമ്പികളിലെ രംഗങ്ങള്‍ തെളിവായി പ്രചരിയ്ക്കുന്നു

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ വിവാദം ഉയര്‍ത്തി മുന്നേറുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദത്തിനിരയായ ആലും-ക്ഷേത്രവുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കെതിരേ പോസ്റ്റുകള്‍ വ്യാപകമാകുന്നു. സോഷ്യല്‍മീഡിയയില്‍ തൂവാനത്തുമ്പികള്‍ എന്ന മലയാളസിനിമയിലെ രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പണ്ടു മുതലേ ഇവിടെ അമ്പലം ഉണ്ടായിരുന്നെന്ന ഹിന്ദുസംഘടനകളുടെ വാദത്തിന്റെ മുനയൊടിക്കുകയാണ്.
കേരള വര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ തടയാന്‍ അധികൃതര്‍ ഉന്നയിച്ച വാദം വന്‍ പൊള്ളത്തരമാണെന്ന് സുചിപ്പിക്കുന്ന പോസ്റ്റുകളാണ് എത്തിയിട്ടുള്ളത്. തൂവാനത്തുമ്പികളില്‍ കേരളവര്‍മ്മ കോളേജിലെ ആല്‍ത്തറയുടെ ഒട്ടേറെ രംഗങ്ങള്‍ ഉണ്ട്. അവയിലൊന്നും ക്ഷേത്രം ഇല്ല.
ചിത്രം നിര്‍മ്മിച്ച 1987 വരെ അങ്ങിനെയൊരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നില്ലെന്നും ഈ ക്ഷേത്രം പിന്നീട് ഉണ്ടാക്കിയതാണെന്നും ചിത്രം പോസ്റ്റ് ചെയ്തവര്‍ സമര്‍ത്ഥിക്കുന്നു. സിനിമയില്‍ മോഹന്‍ലാലും അശോകനും പ്രത്യക്ഷപ്പെടുന്ന രംഗത്താണ് ആല്‍ത്തറ പശ്ചാത്തലമാകുന്നത്. അവയിലൊന്നും ഇല്ലാത്ത ക്ഷേത്രം പിന്നീടെപ്പോഴോ നിര്‍മ്മിച്ചതാണെന്നാണ് പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
![]()
കോളേജില്‍ മാംസാഹാരം കൊണ്ടുവരരുതെന്ന് ലിഖിതനിയമങ്ങളൊന്നും തന്നെയില്ലെന്ന് കോളേജിലെ ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്. കാലങ്ങളായി ക്യാമ്പസിലേക്ക് കുട്ടികള്‍ പുറത്തു നിന്നും പാകം ചെയ്ത മാംസാഹാരം കൊണ്ടുവരാറുമുണ്ട്. കോളേജിലെ ആല്‍ത്തറയില്‍ കാണുന്ന അമ്പലത്തിന് ഏതാനും വര്‍ഷങ്ങളുടെ മാത്രം പഴക്കമേയുള്ളൂ എന്ന് വ്യക്തമാക്കുന്നതാണ് ഈ രംഗങ്ങള്‍. എന്നാല്‍ ഇവിടെ ഇപ്പോള്‍ പൂജയും മറ്റും നടക്കുന്നുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























