എസ്.ബി.ഐ ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

എസ്.ബി.ഐ ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എസ്.ബി.ഐ വേളി ബ്രാഞ്ചിലെ ക്ലാര്‍ക്ക് കോട്ടയം ഓണംതുരുത്ത് സ്വദേശി രമ്യാസോമന്‍ (30)ആണ് മരിച്ചത്. ഇന്ന് രാവിലെ വേളി പൗണ്ട്കടവിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ 8.30ന് കൊച്ചുവേളി എക്‌സ് പ്രസ് കടന്നുപോയശേഷമാണ് മൃതദേഹം കണ്ടത്.നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് തുമ്പ പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്പ് രമ്യ ട്രാക്കിലൂടെ നടന്നുപോകുന്നത് കണ്ടതായി ചിലര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. രാവിലെ ബാങ്കിലേക്ക് വരും വഴി ട്രെയിന്‍ തട്ടിയതാകാമെന്നാണ് നിഗമനം. യു.എസ്.എയില്‍ ജോലി നോക്കുന്ന അനൂപ് ആനന്ദാണ് ഭര്‍ത്താവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























