ലീഗുമായുള്ള സീറ്റ് പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

മലപ്പുറത്ത് മുസ്‌ലിം ലീഗുമായുള്ള സീറ്റ് തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചെറിയ തര്‍ക്കങ്ങള്‍ മാത്രമേ ഇതു സംബന്ധിച്ചുള്ളു. ഇവ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങും. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























